കോറോണക്കെതിരെ ഔഷധ പരീക്ഷണത്തിന് കേരളത്തിന് അനുമതി
ആരോഗ്യവകുപ്പ് വഴി ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഎന്‍ടിബിജിആര്‍ഐ) സമര്‍പ്പിച്ച പ്രൊപ്പോസലിനാണ് ഐസിഎംആര്‍ അനുമതി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം: കോറോണക്കെതിരായ ഔഷധ പരീക്ഷണത്തിന് കേരളത്തിന് അനുമതി നൽകി. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് ഇതിനായി അനുമതി നൽകിയത്.
ആരോഗ്യവകുപ്പ് വഴി ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഎന്‍ടിബിജിആര്‍ഐ) സമര്‍പ്പിച്ച പ്രൊപ്പോസലിനാണ് ഐസിഎംആര്‍ അനുമതി നല്‍കിയിരിക്കുന്നത്.
ചിക്കുന്‍ ഗുനിയക്കും ഡെങ്കുവിനും എതിരെ കണ്ടെത്തിയ ‘ആന്റിവൈറല്‍ ഘടകം’ കോവിഡിനെതിരെ പ്രയോഗിച്ച് ഔഷധം കണ്ടെത്താനുള്ള പരീക്ഷണത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
Also read: ചന്ദ്രന്റെ ശിലാകഷണം ലേലത്തിന്... വിറ്റത് 25 ലക്ഷം ഡോളറിന്!!
പശ്ചിമഘട്ടത്തിലുള്ള മൂന്ന് ചെടികളില്‍ നടത്തിയ പരീക്ഷണമാണ് ചിക്കുന്‍ഗുനിയക്കും ഡെങ്കുവിനും എതിരെയുള്ള ആന്റിവൈറല്‍ കണ്ടുപിടിക്കുന്നതിലേക്ക് ജെഎന്‍ടിബിജിആര്‍ഐയെ നയിച്ചത്.
ആദിവാസികള്‍ നല്‍കിയ ഔഷധച്ചെടികളുടെ വിവരത്തിന്റെ ചുവട് പിടിച്ചായിരുന്നു പരീക്ഷണം നടത്തിയത്. മൂന്ന് ചെടികളില്‍ ഒന്നില്‍നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിവൈറല്‍ ഘടകമാണ് ചിക്കുന്‍ ഗുനിയക്കും ഡെങ്കുവിനും എതിരെ കൂടുതല്‍ ഫലപ്രദമെന്ന് തെളിഞ്ഞത്.