ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രം എയര്‍ സ്ട്രിപ്പിന്‍റെ റണ്‍വേയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗം പുനര്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്‍റെ നിര്‍ദേശം. കരാറുകാരനില്‍ നിന്നും നഷ്ടം ഈടാക്കും. എയര്‍ സ്ട്രിപ്പിന്‍റെ റണ്‍വേ കൂടുതല്‍ ഇടിയാതിരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടികള്‍ ആരംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ സത്രം എയര്‍ സ്ട്രിപ്പിന്റെ റണ്‍വേയുടെ ഒരു ഭാഗം ഒലിച്ചു പോയിരുന്നു. റണ്‍വേയിലെ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതാണ് ഇത്ര വലിയ തോതില്‍ മണ്ണിടിയാന്‍ കാരണമായത്. എന്നാൽ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍ ഈ ഭാഗത്ത് ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Read Also: ചാനൽ പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി: മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘം പിടിയിൽ


മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ പൊതുമരാമത്തു വകുപ്പ് രൂപരേഖ തയ്യാറാക്കും. കോണ്‍ക്രീറ്റിങ് അടക്കമുള്ള ജോലികള്‍ ചെയ്യുന്നതിന് മുന്നോടിയായി മണ്ണു പരിശോധനയും നടത്തും. പണി പൂര്‍ത്തിയാക്കി കൈമാറുന്നതു വരെ നഷ്ടമുണ്ടായാല്‍ കരാറുകാരന്‍ തന്നെ പരിഹരിക്കണമെന്നാണ് വ്യവസ്ഥ. 


സംരക്ഷണ ഭിത്തി നിര്‍മിച്ച കരാറുകാരനെക്കൊണ്ട് പണികള്‍ ചെയ്യിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. നൂറടിയോളം താഴ്ചയില്‍ മണ്ണിടിഞ്ഞിരിക്കുന്നതിനാല്‍ കോടികള്‍ മുടക്കിയാല്‍ മാത്രമേ സംഭരക്ഷണഭിത്തി നിര്‍മാണം നടക്കു. നിലവില്‍ 15 കോടിയോളം രൂപ വകയിരുത്തിയ പദ്ധതിയില്‍ 90 ശതമാനം പണികളും പൂര്‍ത്തിയായപ്പോഴാണ് സംരക്ഷണ ഭിത്തി  ഇടിഞ്ഞത്.

Read Also: 7th Pay Commission: ക്ഷാമബത്ത കുടിശ്ശികയിൽ നടപടി ഉടൻ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്


ഇതോടെ ജില്ലയില്‍ വിമാനം പറന്നിറങ്ങുന്നതിന് ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും. ഇതിനിടയില്‍ റണ്‍വേയുടെ സംരക്ഷണത്തിനുള്ള ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.സി പൊതുമരാമത്ത് വകുപ്പിന് കത്തു നല്‍കിയിട്ടുണ്ട്.  സംസ്ഥാനത്ത് എന്‍.സി.സി.ക്കായി പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന എയര്‍സ്ട്രിപ്പാണ് വണ്ടിപ്പെരിയാര്‍ സത്രത്തിലേത്. എന്നാൽ പ്രവർത്തനകാര്യം ഇന്നും അനിശ്ചിതത്വത്തിലാണ്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.