ഇടുക്കി: സംരക്ഷിത വനത്തിന് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമായും വേണമെന്ന സുപ്രീം കോടതി വിധി കുമളിയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. വനത്തിന്റെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വരെ സ്ഥിരം കെട്ടിടങ്ങൾ പാടില്ലെന്ന നിബന്ധന നടപ്പായാൽ ഏറ്റവും വലിയ തിരിച്ചടി നേരിടുന്ന സ്ഥലങ്ങളിൽ പ്രധാന സ്ഥലം കുമളിയാണ്.  പെരിയാർ കടുവ സങ്കേതത്തിന്റെയും, തേക്കടിയുടെയും കവാടമാണ് കുമളി.  പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തേക്കടിയിലെ ടൂറിസത്തെ ആശ്രയിച്ചാണ് കുമളിയുടെ നിലനിൽപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോടതി ഉത്തരവ് പ്രകാരം തേക്കടി ചെക്ക് പോസ്റ്റിനു പുറത്തേക്ക് ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി തിരിച്ചാൽ കുമളി ടൗൺ പൂർണമായും ഇതിന്റെ പരിധിയിൽ വരും. ഇതോടെ വിനോദ സഞ്ചാരത്തിനും തിരിച്ചടിയാകും. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പോലും അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. 2006 ലെ വന്യജീവി നിയമപ്രകാരം പെരിയാർ വനത്തെ കാതൽ മേഖലയും കരുതൽ മേഖലയുമായി തിരിച്ചിട്ടുണ്ട്. തേക്കടി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കരുതൽ മേഖലയിലാണ്. 

Read Also: Vijay Babu: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ‍്‍ച പരി​ഗണിക്കും; അറസ്റ്റിനുള്ള സംരക്ഷണം തുടരും


ഇത്തരം പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ച് വനാതിർത്തിയ്ക്ക് പുറത്തുള്ള സ്ഥലങ്ങളെ ഒഴിവാക്കാനുള്ള നടപടി ഉണ്ടാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. നിലവിലെ വിധിയിൽ ഇളവുകൾ നേടിയെടുക്കാനുള്ള നടപടികൾ വേണമെന്നാണ് ആവശ്യം. അതേസമയം സുപ്രീംകോടതി ഉത്തരവിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ച് ഇടുക്കിയിൽ എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഹൈറേഞ്ചിലും ലോറേഞ്ചിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകളും ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. 


ചെക്ക് പോസ്റ്റുകളിലൂടെയുള്ള ചരക്ക് ഗതാഗതത്തിലും വലിയ കുറവാണ് അനുഭവപ്പെട്ടത്. സങ്കീർണമായ ഭൂ പ്രശ്നങ്ങളിലും  ഭൂനിയമ ചട്ടങ്ങളിലും കുടുങ്ങിക്കിടക്കുന്ന ജില്ലയിലെ മലയോര കർഷകർക്ക് മറ്റൊരു ഇരുട്ടടിയാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ട് ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നതാണ് എൽ.ഡി.എഫ് മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. ബഫർ സോൺ പ്രശ്നം നേരിട്ട് ബാധിക്കാത്ത തൊടുപുഴ ഉൾപ്പെടുന്ന ലോറേഞ്ചിലടക്കം ഹർത്താൽ ജനങ്ങൾ ഏറ്റെടുത്തു. കടകൾ പൂർണമായും അടഞ്ഞു കിടന്നു. കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകൾ മാത്രം പരിമിതമായ സർവീസ് നടത്തി. 

Read Also: ആ ആശ്രയകേന്ദ്രം ഇന്നില്ല; ഏറ്റവുമധികം കുട്ടികളെത്തിയ അമ്മത്തൊട്ടിലെവിടെ?


തോട്ടം മേഖലകളിൽ ജോലിക്കെത്തിയവരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയത്. കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, കുമളി, മൂന്നാർ തുടങ്ങിയ മേഖലകളിലും ഹർത്താൽ പൂർണമായിരുന്നു. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകൾ വിജനമാണ്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. പ്രശ്നത്തിന് പരിഹാരമുണ്ടാകും വരെ ശക്തമായ പ്രക്ഷോഭവവുമായി മുന്നോട്ട് പോകുമെന്ന് എൽ.ഡി.എഫ് നേതാക്കൾ അറിയിച്ചു. വിഷയത്തിൽ ഈ മാസം 16-ന് യു.ഡി.എഫും ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.