ഇടുക്കി : ഭൂനിയമ ഭേദഗതി ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഏപ്രിൽ മൂന്നിന് ഇടുക്കിയൽ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഹർത്താൽ പിൻവലിക്കാൻ തീരമാനമെടുത്തത്. ഭൂനിയമ ഭേദഗതി  ഓർഡിനൻസ് ഇറക്കണമെന്നും യുഡിഎഫ് ജനത്തെ വഞ്ചിക്കുകയാണെന്നും ആരോപിച്ചുകൊണ്ടായിരുന്നു ഇടുക്കിയിൽ ജില്ലയിൽ തിങ്കാളാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂർ ഹർത്താൽ എൽഡിഎഫ് പ്രഖ്യാപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂനിയമങ്ങൾ ഉൾപ്പടെയുള്ള സുപ്രധാന ബില്ലുകൾ നിയമസഭയിൽ അവതരിപ്പിയ്ക്കാൻ യു ഡി എഫ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹർത്താൽ പ്രഖ്യാപിച്ചത്. ഈ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷം ബഹളം വെച്ച് സഭ നടപടികൾ തടസ്സപ്പെടുത്തി ബില്ല് അവതരിപ്പിക്കാനായില്ല. ഇത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഗൂഢാലോചനയാണെന്ന് എൽഡിഎഫ് ആരോപിച്ചു. 


ALSO READ : വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു


നിയമസഭയിൽ ബില്ലവതരണം നടന്നില്ലെങ്കിലും ഓർഡിനൻസിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. യുഡിഎഫിന്റെ ഭരണക്കാലത്ത് ബഫർസോൺ 12 കിലോമീറ്റർ ആക്കണമെന്ന് നിയമസഭ കമ്മിറ്റികൾ ശിപാർശ ചെയ്തിരുന്നു. ഇത് കോൺഗ്രസ് പിന്തുണയ്ക്കുകയും ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.