Idukki dam | ഇടുക്കി ഹൈറേഞ്ച് മേഖലയിൽ മഴ കുറഞ്ഞു; ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി
ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ മഴ പെയ്യാത്ത സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ അറിയിപ്പ്
ഇടുക്കി: മഴ കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കി ഡാം (Idukki dam) ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി (KSEB). ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ മഴ പെയ്യാത്ത സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറിൽ (Mullaperiyar dam) ജലനിരപ്പ് 139.40 അടിയാണ്.
ചെറുതോണി ഡാമിന്‍റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് ഇന്നലെ ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നത്. ഇതേ തുടർന്ന് ചെറുതോണി അണക്കെട്ടിന് താഴെ താമസിക്കുന്നവരും പെരിയാർ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ടായിരുന്നു.
ഇനി മഴ പെയ്താൽ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂവെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. മഴ കുറഞ്ഞതിനാൽ നാല് മണിക്കൂറിനു ശേഷം ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു. റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ: Heavy Rain Alert : സംസ്ഥാനത്ത് നവംബര്‍ 17 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത
ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്പെട്ടത്. തിരുവനന്തപുരത്ത് മലയോര മേഖലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...