ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തെ തുടർന്ന് ഒരാൾക്ക് പരിക്കേറ്റു. രാജാക്കാട് സ്വദേശി തയ്യിൽ ജോണിക്കാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ജോണി രാവിലെ കൃഷിയിടത്തിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജോണിയുടെ നേരെ ചക്കകൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.  ചിന്നക്കനാൽ  ബി എൽറാമിലുള്ള ഏലത്തോട്ടത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ  80 ഏക്കറിന് സമീപം വെച്ചാണ് ആക്രമണം ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 റോഡിൽ നിലയുറപ്പിച്ചിരുന്ന ചക്കക്കൊമ്പൻ വാഹനത്തിന്  നേരെ പാഞ്ഞടുക്കുകയായിരുന്നു. റോഡിൽ തന്നെ നിലയുറപ്പിച്ചിരുന്ന ആനയെ സമീപത്ത് എത്തിയതിന് ശേഷം മാത്രമാണ് ജോണി ശ്രദ്ധിച്ചത്. ആനയെ കണ്ട് പേടിച്ച ജോണിയുടെ വണ്ടി മറിയുകയും റോഡിൽ നിന്ന് ജോണി കലുങ്കിന് താഴേക്ക് വീഴുകയും ചെയ്യുകയായിരുന്നു. അതിനാൽ തന്നെ ജോണി  കൊമ്പന്റെ മുന്നിൽ നിന്നും  രക്ഷപ്പെട്ടുകയായിരുന്നു.


ALSO READ: Kerala Heat: വെന്തുരുകി കേരളം; ജനുവരിയിൽ മഴ ലഭിക്കാത്തത് ചൂട് വർധിക്കാൻ കരണമായെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് ഡയറക്ടർ കെ സന്തോഷ്


ബൈക്കിന് നേരെ ചക്കകൊമ്പൻ ആക്രമണം നടത്തി. പിന്നീട് നാട്ടുകാരും  വനം വകുപ്പും ചേർന്ന്  ആനയെ ഇവിടെനിന്നും തുരത്തി.  അരികൊമ്പനൊപ്പം ചക്കകൊമ്പനും മുറിവാലനും പകൽ സമയത്ത് പോലും ജനവാസ മേഖലയിൽ തമ്പടിയ്ക്കുന്നത് വലിയ ആശങ്ക സൃഷ്ടിയ്ക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.