തിരുവനന്തപുരം: IFFK 2022: എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയിറങ്ങും. അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: IFFK 2022 : പ്രണയാതുരമായ ഏട്ട് ദിനരാത്രങ്ങൾ; ഐഎഫ്എഫ്കെ എന്ന കാമുകിയെ വേർപിരിയുന്ന എന്റെ നൊമ്പരം



വൈകിട്ട് 5:45 നാണ് നിശാഗന്ധിയിൽ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങ് ആരംഭിക്കുക. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എഴുത്തുകാരന്‍ ടി.പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ സമർപ്പിക്കും.



വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി.സുരേഷ്കുമാര്‍, ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി, നെറ്റ്പാക് ജൂറി ചെയര്‍പേഴ്സണ്‍ രശ്മി ദൊരൈസ്വാമി, ഫിപ്രസ്കി ജൂറി ചെയര്‍മാന്‍ അശോക് റാണെ, കെ.ആര്‍. മോഹനന്‍ എന്‍ഡോവ്മെന്‍റ്  ജൂറി ചെയര്‍മാന്‍ അമൃത് ഗാംഗര്‍ എന്നിവർ വേദിയെ ധന്യമാക്കും.


Also Read: Viral Video: സീബ്രയെ വേട്ടയാടാൻ ശ്രമിച്ച സിംഹത്തിന് പറ്റിയ അമളി..! 


സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍മാൻ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും. 



ശേഷം ചലച്ചിത്രമേളയിൽ സുവർണ്ണ ചകോരം നേടിയ ചിത്രം നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. വൈകിട്ട് 5.30 ന് മധുശ്രീ നാരായണന്‍, രാജലക്ഷ്മി എന്നിവരുടെ ഫ്യുഷൻ സംഗീത സന്ധ്യയോടെയാണ് സമാപന ചടങ്ങുകൾക്ക് തുടക്കമാകുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.