തിരുവനന്തപുരം: സിനിമയെന്ന മാന്ത്രിക പ്രപഞ്ചത്തിലെ അനേകം സഞ്ചാരികളിലൊരാളാണ് തിരുവന്തപുരം സ്വദേശിയായ കവി ശാന്തൻ. 26 വർഷമായി അദ്ദേഹത്തിന്റെ ഈ യാത്ര തുടങ്ങിയിട്ട്. കോഴിക്കോട് നടന്ന ആദ്യ അന്താരാഷ്ട്ര ചലചിത്രമേള മുതൽ ഇപ്പോൾ തിരുവനന്തപുരത്ത് നടക്കുന്ന മേളവരെ അത് നീണ്ടു കിടക്കുകയാണ്. ചലചിത്രമേളയിലെ ഓരോ നിമിഷവും ശാന്തന് ഏറെ പ്രിയപ്പെട്ടതാണ്. ആദ്യ ചലചിത്രമേളയെ കുറിച്ച് ചോദിച്ചാൽ പറഞ്ഞ് തീരാത്ത അത്ര വിശേഷങ്ങളുണ്ട് ശാന്തന്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമ കാണുക മാത്രമല്ല അതിനെ കുറിച്ച് എഴുതിവയ്ക്കുന്ന ശീലവും അദ്ദേഹത്തിനുണ്ട്. ചലചിത്രമേളയുടെ ഇരുപത്തിയാറ് വർഷത്തെ പുസ്തകങ്ങളും ബുള്ളറ്റിനുകളും ശാന്തന്റെ കയ്യിലിന്നുമുണ്ട്. ഇതെല്ലാം കോർത്തിണക്കി സുവർണ ചകോരത്തിന്റെ കഥ എന്ന പുസ്തകവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. മേളകൾ സ്ത്രീകൾക്ക് വലിയ പ്രചോദനമാണ് നൽകിയിരിക്കുന്നത്. തുടക്ക ഘട്ടത്തിൽ വിരലിൽ എണ്ണാവുന്നവർ മാത്രമായിരുന്നു പങ്കെടുത്തിരുന്നതെന്നും അദ്ദേഹം പറയുന്നു. 



 


സിനിമ പ്രേമികളുടെ മാത്രമല്ല എഴുത്തുകാരുടെയും കവികളുടെയും ഇടം കൂടിയാണ് ഉത്സവ വേദി. വർഷങ്ങൾ പിന്നിടുമ്പോൾ പണ്ട് സിനിമ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയിരുന്ന പലരും ഇന്നില്ലെന്ന സങ്കടം മനസ്സിൽ ബാക്കിയാണ്. മൺ മറഞ്ഞു പോയ കവി കെ അയ്യപ്പൻ മേളയിൽ എത്തിയിരുന്നപ്പോള്‍ അതിന് വീര്യം കൂടുമായിരുന്നു. പുതുതലമുറയിലെ സിനിമയോടും സിനിമക്കാരോടും ഇഷ്ടം കൂടാൻ പ്രായം ശാന്തനൊരു തടസ്സമാകുന്നതേയില്ല. കവിയായ ശാന്തന് ജീവിതത്തോട് ചേർന്ന ഹൃദ്യമായ വരികളാണ് ഒരോ ചലച്ചിത്രോത്സവങ്ങളും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.