തിരുവനന്തപുരം: സിനിമയെ ഗൗരവമായി കാണുന്നവരാണ് ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ എത്തുന്നതെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ കമൽ. മുൻകാലങ്ങളിൽ സിനിമയെ വളരെ ഗൗരവത്തോടെ കാണുന്ന ഒരു സമൂഹം സിനിമയ്ക്കുണ്ടായിരുന്നു. കാലം മാറിയപ്പോൾ വളരെ ആഘോഷത്തോടെ യുവതലമുറയിൽപ്പെട്ടവർ ഉൾപ്പടെ മേളയെ സ്വീകരിക്കുകയാണെന്നും കമൽ വ്യക്തമാക്കി. തിരുവനന്തപുരത്ത് സീ മലയാളം ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമാ മേഖലയിൽ മാറ്റങ്ങൾ പ്രകടമാകുന്നുണ്ട്. ചെറുപ്പക്കാർ രാജ്യാന്തര ചലച്ചിത്രമേളയെ ആഘോഷമാക്കിയെടുത്തിരിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. പഴയ പ്രതാപത്തിലേക്ക് മേള തിരിച്ചു വന്നതിൽ അഭിമാനമുണ്ടെന്നും കമൽ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷം കേരളത്തിൽ നാല് സ്ഥലങ്ങളിലായാണ് രാജ്യാന്തര ചലച്ചിത്രമേള ക്രമീകരിച്ചിരുന്നത്. ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായി മേളയ്ക്ക് നല്ല ജനപങ്കാളിത്തമുണ്ട്. വരും ദിവസങ്ങളിലും മേളയിൽ പങ്കെടുക്കാനായി കൂടുതൽ ഡെലിഗേറ്റുകൾ എത്തുമെന്നും കമൽ വ്യക്തമാക്കി.


തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത് വളരെ സഹായകമാണ്. കഴിഞ്ഞ മേളയെക്കാൾ കൂടുതൽ ഡെലിഗേറ്റുകൾ ഇത്തവണ എത്തുന്നുണ്ട്. പഴയ പ്രതാപത്തിലേക്ക് കൂടുതൽ ആവേശത്തോടെ മേള സജീവമാകുന്നത് ടാഗോർ തിയേറ്റർ ഉൾപ്പെടെയുള്ള വേദികളിൽ പ്രകടമാണ്. വിദ്യാർഥികളുടെ പങ്കാളിത്തം ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണെന്നും കമൽ ചൂണ്ടിക്കാട്ടി.


സിനിമയിൽ സാങ്കേതികവിദ്യ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഡിജിറ്റൽ സാങ്കേതിക വിദ്യ വന്നതോടെ തിയേറ്റർ പ്രദർശനം ഉൾപ്പെടെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നുണ്ട്. ഡിജിറ്റൽ സംവിധാനങ്ങളിൽ തിയേറ്ററിലെ പ്രത്യേകതകളും അവിഭാജ്യഘടകമാണ്. അതും ഇത്തരത്തിലുള്ള കാര്യങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നും കമൽ സീ മലയാളം ന്യൂസിനോട് പറഞ്ഞു.


സർക്കാർ ചലച്ചിത്രമേളയിൽ സ്ത്രീ പങ്കാളിത്തത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. സ്ത്രീസുരക്ഷയെ ലക്ഷ്യമിട്ട് സ്ത്രീശാക്തീകരണം മുൻനിർത്തിയുള്ള സിനിമകൾ കൂടുതൽ ഉയർന്നുവരുന്നത് നമുക്കേവർക്കും അഭിമാനിക്കാവുന്നത് തന്നെയാണ്. ചലച്ചിത്ര മേഖലയ്ക്ക് ഇടതുപക്ഷ സർക്കാരും സാംസ്കാരിക വകുപ്പും മികച്ച പിന്തുണ തന്നെയാണ് നൽകുന്നത്. ചലച്ചിത്ര അക്കാദമി നടത്തുന്ന പ്രവർത്തനങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധേയമാണെന്നും കമൽ സൂചിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.