തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ സുഗമമായ നടത്തിപ്പാണ് കേരള പോലീസ് ലക്ഷ്യമിടുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് തിയേറ്ററുകൾക്കും ഡെലിഗേറ്റുകൾക്കും കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് പോലീസ് നൽകുന്നത്. തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ വരുന്ന തിയേറ്ററുകളിൽ സി ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കൈരളി, ശ്രീ, നിള തിയേറ്റർ സമുച്ഛയത്തിൽ സജ്ജീകരിച്ചിച്ചിട്ടുള്ള ക്രമീകരണങ്ങളും അദ്ദേഹം വിലയിരുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെലിഗേറ്റിന്റെ സഹകരണമാണ് വിജയകരമായ മേളയുടെ അടിസ്ഥാനമെന്ന് സി ഐ പറഞ്ഞു. സാധാരണ പൊതുജനത്തെ പോലെ തന്നെയാണ്  പോലീസുകാരും സിനിമയെ സമീപിക്കുന്നത്. എല്ലാവരിലേക്കും നല്ല സിനിമകൾ എത്തട്ടെയെന്നും തമ്പാനൂർ സി ഐ സിനോജ് സീ മലയാളം ന്യൂസിനോട് പ്രതികരിച്ചു. മേളയ്ക്കെത്തുന്ന സിനിമാ പ്രേമികൾക്കും  പ്രതിനിധികൾക്കും അതിഥികൾക്കും അദ്ദേഹം ആശംസകളും നേർന്നു.


വൈകുന്നേരം 5.30ന് രഹന മറിയം നൂർ എന്ന ചിത്രത്തോടെയാണ് മേള ആരംഭിക്കുന്നത്. അബ്ദുള്ള മുഹമ്മദ് സാദാണ് ചിത്രത്തിന്റെ സംവിധായകൻ. ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂർ ഉൾപ്പടെ പ്രദർശിപ്പിക്കുന്ന 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ടവയാണ്. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.