IFFK 2024: തലസ്ഥാനത്ത് വീണ്ടുമൊരു സിനിമാക്കാലം; കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും , ആദ്യ ദിനം ശ്രദ്ധേയമായ 10 സിനിമകൾ
IFFK 2024: ഡിസംബർ 13 മുതൽ 20 വരെ 15 തിയറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളാണ് പ്രദർശിപ്പിക്കുക.
തിരുവനന്തപുരം: 29ാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ചലച്ചിത്ര പ്രതിഭ ശബാന ആസ്മിയാണ് മുഖ്യാതിഥി.
സിനിമാ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഷബാന അസ്മിയെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും. ഹോങ്കോങ് സംവിധായിക ആൻ ഹുയക്ക് ലൈം ടൈം അച്ചീവ്മെന്റ് പുരസ്കാരവും സമ്മാനിക്കും.
ബ്രസീലിയൻ വാൾട്ടർ സാൽസിന്റെ ഐ ആം സ്റ്റിൽ ഹിയറാണ് ഉദ്ഘാടന ചിത്രം. പോർച്ചുഗീസ് ഭാഷയിലാണ് സിനിമയൊരുക്കിയിരിക്കുന്നത്.
Read Also: ഉറ്റ സൃഹൃത്തുക്കളുടെ മടക്കവും ഒരുമിച്ച്; സംസ്കാര ചടങ്ങുകൾ തുടങ്ങി!
ചലച്ചിത്ര മേളയുടെ ആദ്യദിനത്തിൽ ശ്രദ്ധേയമായ 10 സിനിമകൾ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ ആറും ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ രണ്ടും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ ഒന്നും ലൈഫ് ടൈം അച്ചീവ്മെന്റിന് അർഹയായ ആൻ ഹൂയിയുടെ ഒരു ചിത്രവുമാണ് ആദ്യ ദിനത്തിൽ പ്രദർശിപ്പിക്കുക.
13ന് രാവിലെ 10ന് നിള തിയറ്ററിൽ ആൻ ഹുയി സംവിധാനം ചെയ്ത ജൂലി റാപ്‌സോഡി പ്രദർശിപ്പിക്കും. കൈരളി തിയറ്ററിൽ രാവിലെ 10ന് നർഗസ് കൽഹോറിന്റെ ഷാഹിദ്, ശ്രീ തിയറ്ററിൽ പകൽ 10.15 ന് ജൂലിയ ഡി സിമോണിന്റെ ഫോർമോസ ബീച്ച്, പകൽ 12.30ന് കൈരളി തിയറ്ററിൽ ഇവ റേഡിവോയവിച്ചിന്റെ ഫോൺ റാംഗ്, കലാഭവൻ തിയറ്ററിൽ പകൽ 12ന് കാർലോസ് മാരെസ് ഗോൺസാലസിന്റെ അന്നയും ദാന്റെ എന്നിങ്ങനെയാണ് പ്രദർശനം.
2024 ഡിസംബർ 13 മുതൽ 20 വരെ 15 തിയറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകളാണ് പ്രദർശിപ്പിക്കുക. 13000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്.
ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ഡിസംബര്‍ 20ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.