അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അടൂരില്‍ ആറു കോടിയുടെ ഫാം സ്വന്തമാക്കിയെന്നായിരുന്നു ആരോപണങ്ങൾ ഉണ്ടായത്. ഇതിനെ തുടർന്നാണ് സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ.അഷറഫിനെയാണ് അന്വേഷണ കമ്മീഷനായി നിയോഗിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എ.പി.ജയനെതിരെ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ്  പാർട്ടിക്ക് പരാതി നൽകിയത്. പരാതി നല്കിയതിനോടൊപ്പം എപി ജയൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന്റ തെളിവുകളും ശ്രീനാദേവി കുഞ്ഞമ്മ പാർട്ടിക്ക് നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എ.പി.ജയന്റെയും, അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയുടെയും പേരിലാണ് ഫാം എന്നാണ് പരാതിയിൽ  പറഞ്ഞിരിക്കുന്നത്. പരാതി അന്വേഷിച്ചതിന് ശേഷം അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കാണാം രാജേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്.


ALSO READ: Murder News: തൃശൂരിൽ സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊന്നു; സുഹൃത്ത് അറസ്റ്റിൽ


അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് സിപിഐ നേതൃത്വത്തിലെ ധാരണ. കാലങ്ങളായി വ്യാപക അഴിമതി ആരോപണമാണ് ഒരു വിഭാഗം ഉയർത്തി കൊണ്ടിരിക്കുന്നത്. അടൂർ നഗരസഭ അധ്യക്ഷനും സിപിഐ നേതാവുമായ, ഡി സജി  ഒരുമാസം മുമ്പ്, അനധികൃതമായി സമ്പാദിക്കുന്നതെന്നും ശാശ്വതമല്ല എന്ന് ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തതും, എ പി ജയൻ്റ് അനധികൃത സ്വത്ത് സംബന്ധിച്ചാണെന്നാണ് വിവരം.  അതേസമയം തനിക്കെതിരെ പരാതിയുള്ളതായും, പാർട്ടി അന്വേഷണ കമ്മീഷനെ വെച്ചതായും അറിയില്ലെന്ന് കുറ്റാരോപിതനായ എ പി ജയൻ പ്രതികരിച്ചു. ഇങ്ങനെയൊരു കാര്യം താൻ അറിഞ്ഞത്  മാധ്യമങ്ങളിലൂടെയാണ്. തത്കാലം പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ