ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചു; തീരുമാനം കലാകായിക മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, ഈ വര്‍ഷം അപേക്ഷിക്കാം
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ച വിവരം അറിയിച്ചത്.
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ചു. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വർഷം മുതൽ വീണ്ടും ഗ്രേസ് നൽകും. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുന്നത്. കലാകായിക മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഈ വര്‍ഷം മുതൽ വിദ്യാർഥികൾക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാനാവും. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാർഥികൾക്ക് ഗ്രേസ് മാര്‍ക്ക് നൽകിയിരുന്നില്ല. പാഠ്യേതര വിഷയങ്ങളിൽ മികവ് കാണിക്കുന്നവര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നത്.
Bribe: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി: എറണാകുളത്ത് പോലീസുകാര്‍ക്ക് സസ്പെൻഷൻ
എറണാകുളം: മണൽ മാഫിയയുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. മണൽ മാഫിയയിൽ നിന്നും ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയ എസ് ഐ മാരെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ജോയി മത്തായി, അബ്ദുറഹിമാൻ എന്നിവർക്കെതിരെയാണ് നടപടി. റൂറൽ എസ്പി വിവേക് കുമാർ ആണ് അന്വേഷണ വിധേയമായി രണ്ട് പേരെയും സസ്പെന്റ് ചെയ്തത്. ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് കൈപ്പറ്റിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി അജയ് നാഥ് നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...