പൊള്ളുന്ന ചൂടാണ് പുറത്ത്. ചിലപ്പോൾ നമ്മൾ തന്നെ ഉരുകി പോയേക്കുമെന്ന് തോന്നും. ഇക്കാലത്ത് ഏറെ ശ്രദ്ധിക്കേണ്ടത് തീപിടിത്തം മൂലമുണ്ടാകുന്ന അപകടങ്ങളെയാണ്. ഇത്തരം അപകടങ്ങൾ അടുത്ത കാലത്തായി തീ പിടിത്തം മൂലമുണ്ടാകുന്ന അപകടങ്ങൾ വലിയ രീതിയിൽ വർദ്ധിച്ച് വരികയും ചെയ്യുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. നഗര പ്രദേശങ്ങളിലെ വീടുകളിലും കടകളിലും കെട്ടിടങ്ങളിലും തീ പിടിത്തം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഷോർട്ട് സർക്യൂട്ട് ആണ്. 


ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയുള്ള തീപ്പിടിത്തം ഒഴിവാക്കാൻ  വയറിങ്ങും വൈദ്യുതോപകരണങ്ങളും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം . വൈദ്യുത ലൈനിലെ അപാകതകൾ കണ്ടെത്തി ബന്ധം വിച്ഛേദിക്കാന്‍ കഴിയുന്ന എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ഉപയോഗിക്കാവുന്നതാണ്. പഴയ വീടുകളിലെ വയറിങ്ങുകള്‍ ഇതിലേക്കു മാറ്റാൻ ശ്രദ്ധിക്കണം. 


സ്വിച്ച് ബോര്‍ഡുകള്‍ക്കു സമീപം എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വയ്ക്കുന്നത് ഒഴിവാക്കണം. കാലപ്പഴക്കമുള്ള വയറിങിലേക്ക് പുതിയ വയറുകള്‍ ഒരിക്കലും കൂട്ടിച്ചേര്‍ക്കരുത്.  അധികവൈദ്യുതി ആവശ്യമായി വരുന്ന  ഉപകരണങ്ങള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്നതും ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാകാവുന്നതാണ്. 


ഓട്ടോമാറ്റിക് സ്വിച്ച് ഓഫ് സംവിധാനമില്ലാത്ത മൈക്രോവേവ് ഓവന്‍, ഹീറ്ററുകള്‍ തുടങ്ങിയവയും അപകടത്തിനിടയാക്കാവുന്നവയാണ്.  പാചകവാതക സിലിന്‍ഡറുകള്‍ വീടിനുള്ളില്‍ നിന്ന് പുറത്തേക്കു മാറ്റാൻ ശ്രദ്ധിക്കണം.


 പൈപ്പ് ലൈനിലിലൂടെ വാതകം വീട്ടിനുള്ളിലേക്ക് എത്തിക്കാവുന്നതാണ്. വാതക ചോര്‍ച്ചയില്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായാലും വീടിനുള്ളിലുള്ളവര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാൻ ഇത് സഹായിക്കും. 


വര്‍ക്കലയിലുണ്ടായ അപകടത്തിന്റെ  വ്യാപ്തി വര്‍ധിപ്പിച്ചത് വീടിനുള്ളില്‍ നിര്‍മിച്ചിരുന്ന ഫാള്‍സ് സീലിങ്ങായിരുന്നു. ഇതിലൂടെയാണ് വയറിങ്ങില്‍ നിന്നു മുകളിലേക്ക് പടര്‍ന്ന തീ മറ്റു മുറികളിലെത്തിയത് . ഇത്തരത്തിൽ തീപടരാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള  സീലിങ്ങുകളടക്കം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാവുകയാണെങ്കിൽ അവയുടെ വ്യാപ്തിയും നാശനഷ്ട്ങ്ങൾ കുറയ്ക്കുവാനുള്ള മുൻ കരുതലുകളും എടുക്കേണ്ടതാണ്. തീ പിടുത്തമുണ്ടായാൽ ഉയരുന്ന പുകയും ഒരു പ്രധാന വില്ലനാണ്. പുക ഉയര്‍ന്നാല്‍ അലാറം മുഴക്കുന്ന  സ്‌മോക് സെന്‍സറുകള്‍ വീടുകളിലും കെട്ടിടങ്ങളിലും  ഘടിപ്പിക്കാന്‍ ശ്രദ്ധിക്കണം. 


വീട്ടിലെ വയറിങ്ങിലേക്ക് നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുമ്പോൾ  ഇന്‍വര്‍ട്ടറുകളും പണിമുടക്കും. എന്നാൽ  വൈദ്യുതി മുടങ്ങുമ്പോള്‍ ബാറ്ററിയില്‍ സ്വയം പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ ഇടനാഴികളിലോ പ്രധാന ഹാളിലോ സ്ഥാപിക്കുന്നത് ഉപകാരപ്പെടുന്നവയാണ്.


തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ വീടിനകത്ത് സൂക്ഷിക്കുന്നത് കഴിയുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കണം. എ.സി. യൂണിറ്റുകള്‍ കൃത്യമായ  ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.