തിരുവനന്തപുരം: ആരോഗ്യസ്ഥാപനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെ അതിക്രമം നടത്തുന്നവർക്കെതിരെ നിയമനടപടി കടുപ്പിക്കാൻ സർക്കാർ നീക്കം. നിലവിൽ  മൂന്നുവർഷം തടവും 50,000 രൂപ പിഴയുമാണ് പരമാവധി ശിക്ഷ. ഇതിൽ തടവു ശിക്ഷ അഞ്ചുവർഷമായി ഉയർത്തുമന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലുള്ള നിയമം ശക്തമല്ലെന്ന ആരോപണം കടുത്തതോടെയാണ് നിയമത്തിൽ ഭേദ​ഗതി കൊണ്ടുവരാൻ തീരുമാനമായത്.  ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ള നിർദേശങ്ങൾകൂടി പരിഗണിച്ച് കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നിയമ, ആരോഗ്യവകുപ്പുകളുമായി ചർച്ച ചെയ്ത ശേഷം കരട് അന്തിമമാക്കി അടുത്തയാഴ്ച മന്ത്രിസഭായോഗത്തിൽ സമർപ്പിക്കും. ആവശ്യമെങ്കിൽ വിദഗ്‌ധരുടെ അഭിപ്രായവും തേടാൻ നിർദേശിച്ചിട്ടുണ്ട്.


ALSO READ: മീൻ കയറ്റിവന്ന ലോറി ട്രാവലറിലേക്ക് ഇടിച്ച് കയറി; 1 മരണം, 11 പേർക്ക് പരിക്ക്


യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രി ആയിരിക്കെയാണ് 2012-ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവനസ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൊണ്ടുവന്നത്.


ഭേദ​ഗതി വരുന്ന നിയമം


* നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. ആരോഗ്യസ്ഥാപനങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി തമിഴ്‌നാട് സർക്കാർ 2008-ൽ കൊണ്ടുവന്നനിയമത്തിൽ തടവുശിക്ഷ മൂന്നുമുതൽ പത്തുവർഷംവരെയാണ്.


* ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകർ എന്ന നിർവചനത്തിൽ വരുന്നത്. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ എന്നിവരടക്കം ആശുപത്രി ജീവനക്കാർക്കെല്ലാം പരിരക്ഷ ലഭിക്കും.


* ആരോഗ്യസ്ഥാപനങ്ങളിലെ ഉപകരണങ്ങൾക്ക് നാശനഷ്ടം വരുത്തിയാൽ അവയുടെ വിലയുടെ ഇരട്ടി ഈടാക്കാനുള്ള വ്യവസ്ഥകൾ നിലവിലുണ്ട്. നഷ്ടപരിഹാരം നൽകാത്തവരിൽനിന്ന് റവന്യൂ റിക്കവറിയിലൂടെ ഈടാക്കാനുമാകും.


* അക്രമികൾക്കെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കാൻ നിലവിൽ വ്യവസ്ഥകളുണ്ടെങ്കിലും അവർ പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെടുന്ന സ്ഥിതിയിൽ മാറ്റമുണ്ടാകണമെന്ന ആവശ്യവും നിയമവകുപ്പ് പരിഗണിക്കുന്നുണ്ട്.


അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കുകയും ഒരുകൊല്ലത്തിനകം ശിക്ഷാവിധി പ്രഖ്യാപിക്കുംവിധം കേസുകളുടെ വിചാരണ പ്രത്യേക കോടതികൾ വഴി നടത്തുകയും ചെയ്യണമെന്നതടക്കമുള്ള നിർദേശങ്ങളും നിയമവകുപ്പിന്റെ പരിഗണനയിലുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.