ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ പിടികൂടി;ആലപ്പുഴയിൽ 6 ഹോട്ടലുകൾക്കെതിരെ നിയമനടപടി
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആലപ്പുഴ കായംകുളത്ത് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ പിടികൂടി
ആലപ്പുഴ: ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആലപ്പുഴ കായംകുളത്ത് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ പിടികൂടി. 6 ഹോട്ടലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. കായംകുളം നഗരസഭ പരിധിയിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് വലിയ അളവിൽ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരവസ്തുക്കൾ. 13 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 6 ഹോട്ടലുകളിൽ നിന്ന് പഴകിയതും വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കിയതുമായ ഭക്ഷ്യവസ്തുക്കൾ പിടികൂടി. ഹോട്ടലുകൾക്കെതിരെ പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചു.
ഹോട്ടൽ ബ്രിസ്, മാസ്റ്റർ ഹോട്ടൽ & റെസ്റ്റോറന്റ്, കാട്ടൂസ് കിച്ചൻ, സഫാരി, ഹോട്ടൽ സ്വാദ്, മലബാർ ഹോട്ടൽ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...