ആലപ്പുഴ: കഥകളി സംഗീതാചാര്യന്‍ ചേർത്തല തങ്കപ്പ പണിക്കര്‍ 95-ന്റെ നിറവിൽ. ഏഴര പതിറ്റാണ്ടു കാലം കഥകളി സംഗീത രംഗത്ത് നിറഞ്ഞുനിന്ന അതുല്യ പ്രതിഭയാണ് ചേർത്തല തങ്കപ്പൻ. ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുള്ള അദ്ദേഹത്തിന് ഈ വർഷത്തെ കളിയച്ഛൻ പുരസ്കാരവും ലഭിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഥകളിസംഗീതത്തിൽ തെക്കൻ ശൈലിയും, വടക്കൻ ശൈലിയും ഒരുപോലെ വഴങ്ങുന്ന കഥകളി സംഗീതജ്ഞൻ ചേർത്തല തങ്കപ്പ പണിക്കർ തൊണ്ണൂറ്റിയഞ്ചാം വയസിലും തന്റെ സംഗീതസപര്യ തുടരുകയാണ്. പ്രായം തോൽക്കുന്നു ഒരു പ്രതിഭയുടെ മുന്നിൽ. 

Read Also: LPG Price Latest Update: ആശ്വാസ വാർത്ത; എൽപിജി സിലിണ്ടർ വിലയിൽ വൻ ഇടിവ്; കുറഞ്ഞത് 115 രൂപ


പ്രായാധിക്യം കൊണ്ട് വേദികളെ ഒഴിവാക്കി മൂവാറ്റുപുഴ പായിപ്രയിലെ വീട്ടിൽ വിശ്രമിക്കുന്ന തങ്കപ്പ പണിക്കർ കഥകളിയെ സ്നേഹിക്കുന്നവർക്ക് ഒരു വിസ്മയമാണ്. ഏഴര പതിറ്റാണ്ടു കാലം കഥകളി സംഗീത രംഗത്ത് നിറഞ്ഞുനിന്ന അതുല്യപ്രതിഭ ചേർത്തല തങ്കപ്പ പണിക്കര്‍. 


കൊട്ടും, ആട്ടവും, പാട്ടും ഒരുപോലെ സമ്മേളിക്കുന്ന വേദികളിൽ നടന്മാരുടെ ഭാവാഭിനയത്തെ പരകോടിയിലെതിക്കാൻ ശ്രുതി തെറ്റാത്ത ആലാപനം കൊണ്ട് സഹായിച്ച കലാകാരൻ.  ശ്രവ്യ സംഗീതത്തേക്കാൾ അഭിനയ സംഗീതത്തിന് പ്രാധാന്യം നൽകി, കഥകളി അരങ്ങുകളും മനസ്സുകളും കീഴടക്കിയ അദ്ദേഹത്തിന് ഈ വർഷത്തെ കളിയഛന്‍ പുരസ്കാരം കൂടി ലഭിച്ചു. 

Read Also: Sharon Raj Murder: ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും


ഒട്ടേറെ അംഗീകാരങ്ങൾ ഈ അപൂർവ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. കലാമണ്ഡലം ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, ഇന്റര്‍നാഷണൽ കഥകളി സെന്റര്‍ പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുള്ള ചേർത്തല തങ്കപ്പപ്പണിക്കര്‍ ഇപ്പോൾ പായിപ്രയിലെ വീട്ടിൽ വിശ്രമത്തിലാണ്. 


പറവൂര്‍ കളിയരങ്ങ് പ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് കളിയച്ഛൻ പുരസ്കാരം നൽകി ആദരിച്ചത്. സോപാന സംഗീതത്തിൽ നിന്ന് ശാസ്ത്രീയ സംഗീതത്തിലേക്ക് വഴി മാറാതെ, സോപാനസംഗീതത്തിൽ തന്നെ പരിഷ്കാരങ്ങൾ വരുത്തുന്നതാണ് ഉചിതമെന്ന് തങ്കപ്പ പണിക്കർ പറയുന്നു.

Read Also: Rice price hike: അരിവില നിയന്ത്രിക്കാൻ നടപടിയുമായി ഭക്ഷ്യവകുപ്പ്; ആന്ധ്രപ്രദേശ് ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തും


ഇന്നും കഥകളിപദങ്ങൾ പൊലിമ ചോരാതെ ആലപിക്കുമ്പോൾ ആ മഹാനായ കലാകാരന്റെ സ്വരം പതറുന്നില്ല. ഭാര്യ വിലാസിനി കുഞ്ഞമ്മക്കും, മക്കൾക്കുമൊപ്പം ഏറെ സന്തോഷത്തോടെയാണ് സോപാന സംഗീതത്തെ പ്രണയിച്ച ആ അതുല്യപ്രതിഭ പായിപ്രയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.