തൊണ്ടിമുതല്‍ നഷ്ടപ്പെട്ട സംഭവം വിജിലന്‍സ് അന്വേഷിക്കും- റവന്യൂ മന്ത്രി
ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ 581.48 ഗ്രാം സ്വർണം, 140.5 ഗ്രാം വെളളി, 47500 രൂപ എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലന്സിന് ശൂപാര്‍ശ നല്കിയത്.
തിരുവനന്തപുരം: തിരുവനന്തപുരം സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വിജിലന്സ്ല അന്വേഷണത്തിന് റവന്യൂ മന്ത്രി ശുപാര്ശസ ചെയ്തു. അസ്വഭാവിക മരണങ്ങളുടെ ഇന്ക്വസ്റ്റ് സമയത്ത് തർക്കത്തിലുളള വിലപിടിപ്പുള്ള വസ്തുക്കളും ആരും ഏറ്റെടുക്കാനില്ലാത്ത മൂല്യമുളള വസ്തുക്കളും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ കസ്റ്റഡിയില്‍ സീല്‍ ചെയ്ത് സൂക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന മുതലുകളില്‍ നിന്നും ചില തൊണ്ടി സാധനങ്ങള്‍ കുറവു കണ്ട സാഹചര്യത്തിലാണ് ചെസ്റ്റിലും ട്രഷറിയിലുമായി സൂക്ഷിച്ചിരുന്നമുഴുവന്‍ തൊണ്ടിമുതലുകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്.
ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ 581.48 ഗ്രാം സ്വർണം, 140.5 ഗ്രാം വെളളി, 47500 രൂപ എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലന്സിന് ശൂപാര്‍ശ നല്കിയത്. തിരുവനന്തപുരം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനലത്തില്‍ എഡിഎം, ഡെപ്യൂട്ടി കളക്ടര്‍ (LA), ആർഡിഒ എന്നിവരടങ്ങിയ വകുപ്പുതല സംഘത്തോട് ഈ വിഷയം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ ജില്ലാ കളക്ടര്‍ നിർദ്ദേശിച്ചിരുന്നു.
Read Also: അപകടകരമായ മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റണം; ജില്ലാ കളക്ടർ
വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സബ് കളക്ടർ കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. അപ്പോൾ തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. 20 ലക്ഷം രൂപ വിലമിക്കുന്ന ആഭരണങ്ങൾ കാണാതായതായി ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിനൊപ്പം തന്നെ 120 ഗ്രാം വെളളി ആഭരണങ്ങളും 45,000ത്തിലധികം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ പറഞ്ഞിരുന്നു.
ആർഡിഒ കോടതിയിൽ എല്ലാ വർഷങ്ങളിലും ഓഡിറ്റ് നടത്തേണ്ടതുണ്ട്. എന്നാൽ, ആഭ്യന്തര അന്വേഷണത്തിൽ ഇത് നടക്കുന്നില്ലെന്നും കഴിഞ്ഞ കുറേ നാളുകളായി നിരവധി തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. കൊലപാതക കേസുകളിൽ ആഭരണങ്ങൾ ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്കോ മജിസ്ട്രേറ്റ് കോടതിയിലേക്കാ കൈമാറുകയും ചെയ്യും. അതേസമയം, തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടതിലൂടെ ഗുരുതര വീഴ്ചയാണ് ആർഡിഒ കോടതിയിൽ നടന്നിരിക്കുന്നതെന്ന് ഇതിനോടകം തന്നെ വ്യക്തമായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...