Covid vaccine | അധ്യാപകരും അനധ്യാപകരുമുൾപ്പെടെ വാക്സിൻ എടുക്കാത്തത് അയ്യായിരത്തോളം പേരെന്ന് മന്ത്രി വി. ശിവൻകുട്ടി
വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളിൽ വരേണ്ടെന്നും വീട്ടിൽ ഇരുന്നാൽ മതിയെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകരും (Teachers) അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്‌സിൻ എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യം ആരോഗ്യവകുപ്പിന്റെ (Health department) ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി (Minister) വ്യക്തമാക്കി.
വാക്സിൻ എടുക്കാത്തവരോട് വാശിയോടെയുള്ള സമീപനം സ്വീകരിച്ചിട്ടില്ല. അവരോട് സ്‌കൂളിൽ വരരുതെന്ന് ആവശ്യപ്പെട്ടു. വാക്‌സിൻ എടുക്കാതിരിക്കുന്നതിനെ സർക്കാർ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ: Norovirus | തൃശൂരിൽ 52 വിദ്യാർഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു
വാക്‌സിൻ എടുക്കാത്തവർക്കെതിരായ തുടർനടപടി ആരോഗ്യവകുപ്പുമായി കൂടിയാലോചിക്കും. വിഷയം കോവിഡ് ഉന്നതതല സമിതിയേയും ദുരന്തനിവാരണ സമിതിയേയും അറിയിക്കുമെന്നും വി.ശിവൻകുട്ടി പറഞ്ഞു. മതപരവും ആരോഗ്യപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നത്.
സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരും വാക്സിൻ എടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ സ്കൂൾ തുറന്ന് ഏകദേശം ഒരു മാസം ആകാറായിട്ടും അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേർ വാക്സിൻ എടുത്തിട്ടില്ല. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖയിൽ വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് വ്യക്തമായി പറഞ്ഞിരുന്നു.
ALSO READ: Norovirus : കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു, വയനാട്ടിൽ അതീവ ജാഗ്രത
കുട്ടികളുടെയും സമൂഹത്തിന്റെയും സുരക്ഷ മാനിച്ച് വാക്സിൻ എടുക്കാൻ ഈ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളിൽ വരേണ്ടെന്നും വീട്ടിൽ ഇരുന്നാൽ മതിയെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...