രണ്ടു വർഷങ്ങൾക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്തിയതോടെ വയനാട്ടിലെ  ടൂറിസം കേന്ദ്രങ്ങളിൽ ഇതുവരെയില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ കഴിഞ്ഞ മാസങ്ങളിലെ വരുമാനപ്പട്ടിക പ്രകാരം റെക്കോർഡ് വരുമാനമാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളതും. എന്നാലിപ്പോൾ സന്ദർഭം കണക്കിലെടുത്ത് ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.  ഏപ്രില്‍ 30 മുതല്‍ ജില്ല ടൂറിസം പ്രമോഷന് കീഴിൽ വരുന്ന ജില്ലയിലെ 11 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതായി ജില്ല കലക്ടര്‍ ഉത്തരവിറക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ടൂറിസം കേന്ദ്ര വിശദാംശങ്ങളും പുതുക്കിയ നിരക്കും യഥാക്രമം ചുവടെ:


കുറുവ ദ്വീപ്: ഫെറി ഒരാള്‍ക്ക് 35, ബാംബു റാഫ്ടിങ് രണ്ട് പേര്‍ക്ക് 200, ബാംബു റാഫ്ടിങ് അഞ്ച് പേര്‍ക്ക് 400, ബാംബു റാഫ്ടിങ് അഡീഷനല്‍ പേഴ്സണ്‍ 100. റിവര്‍ റാഫ്ടിങ് അഞ്ചു പേര്‍ക്ക് 1250 രൂപ.


വയനാട് ഹെറിറ്റേജ് മ്യൂസിയം: മുതിര്‍ന്നവര്‍ 30 രൂപ, കുട്ടികള്‍ 20, ടൗണ്‍ സ്‌ക്വയര്‍ ബത്തേരി മുതിര്‍ന്നവര്‍ 20, കുട്ടികള്‍ പത്ത്, പഴശ്ശിരാജ ലാന്‍ഡ് സ്‌കേപ് മ്യൂസിയം മുതിര്‍ന്നവര്‍ 30, കുട്ടികള്‍ 20,


പഴശ്ശി പാര്‍ക്ക് മാനന്തവാടി: മുതിര്‍ന്നവര്‍ 40, കുട്ടികള്‍ 20.


പൂക്കോട് തടാകം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് രണ്ട് സീറ്റ് 300 രൂപ, തുഴ ബോട്ട് ഏഴ് സീറ്റ് 700 രൂപ, കയാക്കിങ് 300 രൂപ.


എടയ്ക്കല്‍ ഗുഹ: മുതിര്‍ന്നവര്‍ 50, കുട്ടികള്‍ 30,


പ്രിയദര്‍ശിനി ടീ എന്‍വിയോണ്‍സ്: മുതിര്‍ന്നവര്‍ 100, കുട്ടികള്‍ 60.


കാന്തന്‍പാറ വെള്ളച്ചാട്ടം: മുതിര്‍ന്നവര്‍ 40, കുട്ടികള്‍ 30, ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍. ട്രക്കിങ് മുതിര്‍ന്നവര്‍ 100, കുട്ടികള്‍ 60.


കര്‍ളാട് സാഹസിക ടൂറിസം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30, പെഡല്‍ ബോട്ട് നാല് സീറ്റ് 450 രൂപ, പെഡല്‍ ബോട്ട് രണ്ട് സീറ്റ് 300 രൂപ, തുഴ ബോട്ട് ഏഴ് സീറ്റ് 700, കയാക്കിങ് 300, സിപ്പ് ലൈന്‍ 400. വാള്‍ ക്ലയിംബിങ് 120, ബാംബൂ റാഫ്ടിങ് 1000, ബാംബു റാഫ്ടിങ് അഡീഷനല്‍ പേഴ്സണ്‍ 100.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.