Independence Day 2022 : പതാക ഉയർത്തിയതിൽ അപാകത ; പതാക തിരിച്ചിറക്കി മന്ത്രി വീണ ജോർജ്
ദേശീയ പതാക പകുതി മാത്രമാണ് പൊങ്ങിയത് , പതാക ചുറ്റിയ കയറിൽ കുടുങ്ങുകയായിരുന്നു
പത്തനംതിട്ട: പത്തനംതിട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയതിൽ പിഴവ്. മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് സംഭവം. ദേശീയ പതാക പകുതി മാത്രമാണ് പൊങ്ങിയത് അപ്പോൾ തന്നെ പതാക ചുറ്റിയ കയറിൽ കുടുങ്ങുകയായിരുന്നു.
പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ പതാക താഴെ ഇറക്കുകയും പതാക കെട്ടിയതിലെ അപാകത പരിഹരിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. മന്ത്രി വീണ ജോർജും ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ തലേന്നും ചിലർ നാടിന്റെ സമാധാനം തല്ലിക്കെടുത്താൻ ശ്രമിക്കുന്നു എന്നത് അപലപനീയമാണെന്ന് തുടർന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മന്ത്രി വീണ ജോർജ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...