തൃശ്ശൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ലെയ്സൺ ഓഫീസർ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ഇ.ആർ ബേബി ആണ് മരിച്ചത്. രാവിലെ തേക്കിൻകാട് മൈതാനത്ത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ പരേഡ് ഒരുക്കങ്ങൾ വിലയിരുത്തുന്നതടക്കമുള്ള ഡ്യൂട്ടിയിലുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പരേഡിന് ശേഷം ഓഫീസിലേക്ക് മടങ്ങിയതിന് ശേഷം നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. ബേബിയുടെ നിര്യാണത്തിൽ ദു:ഖാചരണത്തിന്റെ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പോലീസ് കുടുംബ സംഗമം ‘സഹർഷം’ പരിപാടി ഉപേക്ഷിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.


പതാക ഉയർത്തിയതിൽ അപാകത ; പതാക തിരിച്ചിറക്കി മന്ത്രി വീണ ജോർജ്


പത്തനംതിട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയതിൽ പിഴവ്. മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് സംഭവം.  ദേശീയ പതാക പകുതി മാത്രമാണ് പൊങ്ങിയത് അപ്പോൾ തന്നെ പതാക  ചുറ്റിയ കയറിൽ കുടുങ്ങുകയായിരുന്നു.


പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ പതാക താഴെ ഇറക്കുകയും പതാക കെട്ടിയതിലെ അപാകത പരിഹരിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. മന്ത്രി വീണ ജോർജും ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ തലേന്നും ചിലർ നാടിന്റെ സമാധാനം തല്ലിക്കെടുത്താൻ ശ്രമിക്കുന്നു എന്നത് അപലപനീയമാണെന്ന് തുടർന്ന് സ്വാതന്ത്ര്യദിന  പ്രസംഗത്തിൽ മന്ത്രി വീണ ജോർജ് പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.