Independence Day 2023:  ആഗസ്റ്റ് 15 ന് രാജ്യം അതിന്‍റെ  77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരത്തില്‍ അടിപൊളി ഓഫറുമായി എത്തിയിരിയ്ക്കുകയാണ് കൊച്ചി മെട്രോ. അതായത് സ്വാതന്ത്ര്യദിനത്തിൽ കൊച്ചി മെട്രോയില്‍ എവിടേയ്ക്ക് യാത്ര ചെയ്താലും പരമാവധി ടിക്കറ്റ് നിരക്ക് വെറും 20 രൂപ മാത്രം...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്, ആഗസ്റ്റ്‌ 15 ന് യാത്രാ നിരക്കിൽ വന്‍ ഡിസ്കൗണ്ടാണ് കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് നല്‍കുന്നത്...!!


Also Read: Independence Day 2023: സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍  
 
റിപ്പോര്‍ട്ട് അനുസരിച്ച് കൊച്ചി മെട്രോയില്‍ ആഗസ്റ്റ്‌ 15 ന് യാത്രയ്ക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ മാത്രമായിരിക്കും. അതായത് 30, 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30, 40 രൂപ വീതം ഇളവ് ലഭിക്കും. ഈ ഇളവ്  പേപ്പർ ക്യൂ ആർ, ഡിജിറ്റൽ ക്യൂആർ, കൊച്ചി വൺ കാർഡ് എന്നിവയ്ക്കും ഇളവുകള്‍ ഉണ്ട്. കൊച്ചി വൺ കാർഡ് ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്കായാണ് ഓഫ‍ർ ലഭിക്കുക.


Also Read:  Independence Day 2023: ഇത്തവണ സ്വാതന്ത്ര്യദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചാലോ?


അതേസമയം, യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി വിവിധ ഓഫറുകളും യാത്രാ പാസ്സുകളും മെട്രോ പുറത്തിറക്കിയിട്ടുണ്ട്. ദിവസവും ഒരു ലക്ഷം യാത്രക്കാരെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ. ജൂലൈ മാസത്തിൽ ഒരു ദിവസം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ശരാശരി കണക്ക് 85545ആണ് എന്നാണ്  കെ എംആർഎൽ പറയുന്നത്. ആഗസ്റ്റ് മാസം ഇതുവരെയുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ എളുപ്പത്തില്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് കെ എംആർഎൽ.  


കൂടാതെ ഓണം മുന്‍ നിര്‍ത്തി പല തയ്യാറെടുപ്പുകളും കൊച്ചി മെട്രോ നടത്തുന്നുണ്ട്.  ഉത്സവ വേളയില്‍ മെട്രോയ്ക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കും എന്നാണ് കണക്കുകൂട്ടല്‍. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതുപോലെ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി മെട്രോ സ്റ്റേഷനുകളിൽ ഓണാഘോഷ പരിപാടികൾ അടക്കം നടത്താനും കെ എംആർഎൽ ന് പദ്ധതിയുണ്ട്. 


ഇപ്പോള്‍ പണി പുരോഗമിയ്ക്കുന്ന എസ്എൻ ജങ്ഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ റൂട്ട് തുറക്കുന്നതോടെ ദിനം പ്രതിയുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന പ്രതീക്ഷയിലാണ് കെ എംആർഎൽ. എസ്.എൻ. ജങ്ഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് 1.2 കിലോമീറ്റർ ദൂരമാണ് ഉള്ളത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.