തിരുവനന്തപുരം: ഈ മാസം 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിനായി ഇരു ടീമുകളും ഇന്ന് കേരളത്തിലെത്തും. വൈകിട്ട് നാല് മണിക്ക് ഇന്ത്യൻ ടീമും ശ്രീലങ്കൻ ടീമും തിരുവനന്തപുരം എയർപോർട്ടിൽ എത്തും. ഇന്ത്യൻ ടീമിന് താമസ സൗകര്യം ഒരുക്കിയിരിക്കുനന്ത് ലുലു ഹയാത്തിലാണ്. ഇതിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. തലസ്ഥാന നഗരിയിലെ തന്നെ എറ്റവും വലിയ ആ‍ഢംഭര ഹോട്ടലുകളിൽ ഒന്നാണ് ഹയാത്ത്. ആദ്യമായണ് ഒരു ക്രിക്കറ്റ് ടീം ഇവിടെ താമസിക്കാൻ എത്തുന്നത്. അതുകൊണ്ട് തന്നെ ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഹയാത്തിൽ ഒരുക്കിയിട്ടുണ്ട്. ജിംനേഷ്യവും, സ്വിമ്മിംഗ് പൂളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരോ അംഗവും ആവശ്യപ്പെടുന്നതനുസരിച്ചുള്ള ഭക്ഷണമാണ് ഹോട്ടൽ ഒരുക്കുന്നത്ത. കോലി വെജിറ്റേറിയൻ ആയതിനാൽ ആ രീതിയിലുള്ള ഭക്ഷണവും ഉണ്ടാകും. ക്യാപ്റ്റര്‍ രോഹിത്ത് ശർമ്മ ഉള്‍പ്പെടെ ഉള്ള താരങ്ങൾക്കും ഏറ്റവും മികച്ച സൗകര്യമാണ് ഒരുക്കുന്നത്. അതേസമയം ശ്രീലങ്കൻ ടീം താമസിക്കുക താജ് ഹോട്ടലിലാണ്. നാളെ ഗ്രീൻഫീൽഡില്‍ ഇരു കൂട്ടരുടെയും പരിശീലനം നടക്കും. ശ്രീലങ്കൻ ടീം ഒരു മണിമുതൽ നാല് മണിവരെയും ഇന്ത്യൻ ടീം അഞ്ച് മുതൽ എട്ട് വരെയുമാണ് പരിശീലനം നടത്തുക.


Also Read: IND v/s SL ODI : ഇന്ത്യ - ശ്രീലങ്ക ഏകദിനം; ടിക്കറ്റ് വില്‍പന ആരംഭിച്ചു, ടിക്കറ്റ് വില എത്രയെന്നറിയാം


 


ജനുവരി 15, ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് ഡേ നൈറ്റ് മത്സരം നടക്കുക. ടീമുകള്‍ക്കൊപ്പം തന്നെ മാച്ച് ഓഫീഷ്യലുകളും ഇന്ന് തിരുവനന്തപുരത്തെത്തും. നിതിന്‍ മേനോനും ജെ.ആര്‍. മദനഗോപാലുമാണ് ഫീല്‍ഡില്‍ മത്സരം നിയന്ത്രിക്കുന്നത്. അനില്‍ ചൗധരിയാണ് ടിവി അംപയര്‍. കെ.എന്‍. അനന്തപത്മനാഭന്‍ ഫോര്‍ത്ത് അംപയറുടെയും ജവഗല്‍ ശ്രീനാഥ് മാച്ച് റഫറിയുടെയും ചുമതല വഹിക്കും.


കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിനാണ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം നടന്നത്. അന്ന് വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. 2017 നവംബര്‍ ഏഴിന് ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയ ടി20യാണ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം. മഴ മൂലം ഏട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അതിനു ശേഷം 2019 ഡിസംബര്‍ എട്ടിനു നടന്ന ടി20യില്‍ വിന്‍ഡീസിനെ നേരിട്ട ടീം ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. കോവിഡിനെത്തുടര്‍ന്നുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം 2022 സെപ്തംബര്‍ 28നാണ് സ്റ്റേഡിയത്തിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരം നടന്നത്. 


അപ്പര്‍ ടയർ ടിക്കറ്റിന് 1000 രൂപയും (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്സ് എന്നിവ ബാധകമാണ്) ലോവര്‍ ടിയറിന് 2000 രൂപയുമാണ് (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്. പേടിഎം ഇന്‍സൈഡറില്‍ നിന്നും ഓണ്‍ലൈനായാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് നിരക്ക്  (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്സ് എന്നിവ ബാധകമാണ്). വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയാണ് വാങ്ങേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ടിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ പേരും ഐഡി നമ്പറും അടക്കം ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ