തിരുവനന്തപുരം: ജൈവവൈവിധ്യ സംരക്ഷണത്തിന് ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ജൈവവൈവിധ്യത്തിന് ആഘാതമേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ പരാതികള്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനെ യഥാസമയം അറിയിക്കുന്നതിനായി ടോള്‍ ഫ്രീ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം ഇടപെടലുകളെക്കുറിച്ച് അറിവ് ലഭിച്ചാല്‍ ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് ബോര്‍ഡിന്‍റെ ടോള്‍ ഫ്രീ നമ്പറായ 1800 425 5383 എന്ന നമ്പറിലേക്ക് വിളിക്കാം. 


പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ ബോര്‍ഡിന്‍റെ പ്രവൃത്തി സമയമായ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ  ബന്ധപ്പെടാം. കൂടാതെ ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കുന്നതിനും സൗകര്യമുണ്ട്. ബോര്‍ഡിന്‍റെ വെബ്‌സൈറ്റായ www.keralabiodiversity.org വഴി ഓണ്‍ലൈനായും പരാതി സമര്‍പ്പിക്കാം.