തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോ​ഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം പൂർണ തോതിൽ സജ്ജമായി. രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമാക്കിയത്. തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണ് ന്യൂറോ ഇന്റർവെൻഷൻ. ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്. ന്യൂറോ ഇന്റർവെൻഷന്റെ പരിശീലന കേന്ദ്രമായും മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി 2 വർഷത്തെ ന്യൂറോ ഇന്റർവെൻഷൻ ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നു. ഇതിലൂടെ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കും.


ALSO READ: അപകടങ്ങൾ പതിയിരിക്കുന്നു; മഴക്കാല ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങൾ


3 വർഷങ്ങൾ... ആയുഷ് മേഖലയിൽ വൻ മുന്നേറ്റം


· ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 1000ലധികം കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്.
· മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി വർധനവാണ് നടത്തിയത്.
· ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിലേക്കായി പുതുതായി 116 തസ്തികകൾ സൃഷ്ടിച്ചു
· ഹോമിയോപ്പതി വകുപ്പിൽ പുതുതായി 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു.
· ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചു.
· ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു
· 150 സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം
· 40 പുതിയ ഹോമിയോ ഡിസ്‌പെൻസറികൾ കൂടി ആരംഭിച്ച് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ സാധ്യമാക്കി.
· ആയുഷ് മേഖലയിൽ ഇ ഹോസ്പിറ്റൽ സംവിധാനം നടപ്പിലാക്കി
· 610 ആയുഷ് ഡിസ്‌പെൻസറികളെ കൂടി ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി ഉയർത്തി. ഇതോടെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ ആകെ 700 ആയി. യോഗ ഇൻസ്‌ട്രെക്ടർമാരുടെ സേവനം ലഭ്യമാക്കും.
· അട്ടപ്പാടി, കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിൽ ആയുഷ് ഇന്റർഗ്രേറ്റഡ് ആശുപത്രികൾ
· കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടമായ ഗവേഷണ ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സെന്റർ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ
· വർക്കല ഗവ. പ്രകൃതി ചികിത്സാ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 16.65 കോടി രൂപയുടെ പദ്ധതി.
· ആയുഷ് മേഖലയിൽ ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തി.
· 'കരുതലോടെ മുന്നോട്ട്' എന്ന പദ്ധതി വഴി സ്‌കൂൾ കുട്ടികൾക്ക് ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ നൽകി
· ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ (6 ജില്ലകൾ) നടത്തി വന്നിരുന്ന ആയുർവേദ സാന്ത്വന ചികിത്സാ പദ്ധതിയായ സ്‌നേഹധാര മുഴുവൻ ജില്ലകളിലേക്കും 2022-23 സാമ്പത്തിക വർഷം മുതൽ വ്യാപിപിച്ചു.
· ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റികൾക്കിടയിലെ മാനസിക ക്ലേശങ്ങളിൽ ഇടപെടലുകൾക്കായി അനവദ്യ പദ്ധതി മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ GARIMൽ (ഗവൺമെന്റ് ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ഹൈജീൻ) ആരംഭിച്ചു.
· ഹോമിയോപ്പതി വകുപ്പിന് കീഴിൽ വിവിധ ശാസ്ത്രീയ ഗവേഷണങ്ങൾക്ക് ഹാർട്ട് പദ്ധതി ആരംഭിച്ചു.
· ഗവേഷണ പഠനവുമായി ബന്ധപ്പെട്ടു ഹോമിയോപ്പതി വകുപ്പ് ആദ്യമായി ഹോമിയോപ്പതിയിലെ സെൻട്രൽ കൗൺസിൽ ഓഫ് റിസർച്ചുമായി കരാറിൽ ഒപ്പിട്ടു.
· രോഗികളുടെ നിരവധി കാലത്തെ ആവശ്യമായ കിഡ്‌നി കെയർ പ്രോജക്ട് കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ചു.
· തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി പീഡിയാട്രിക്, ഡെന്റൽ ഓ.പി-കൾ ആരംഭിച്ചു.
· ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ പുതിയ ആയുർവേദ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് 20.82 ഏക്കർ സ്ഥലം ആയുർവേദ മെഡിക്കൽ വിദ്യാഭ്യസ വകുപ്പിന് കൈമാറിട്ടുണ്ട്. പദ്ധതി പ്രദേശത്ത് ആശുപത്രി ഒ.പി വിഭാഗവും, ഫാർമസിയും ആരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ പുരോഗമിച്ചു വരുന്നു.
· സംസ്ഥാനത്ത് 850 ഹെക്ടറിൽ ഔഷധസസ്യ വ്യാപിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. 460 ഓളം കൃഷിക്കാർ ഇതിന്റെ ഗുണഭോക്താക്കൾ ആണ്. ഒരു കോടി മുപ്പത് ലക്ഷം രൂപ സാമ്പത്തിക ധനസഹായമായി ഇതിനകം നൽകിയിട്ടുണ്ട്.
· ഗുണമേന്മയുള്ള ഔഷധസസ്യങ്ങളുടെ തൈകൾ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്ത് 5 മോഡൽ നഴ്‌സറികൾക്കും, 5 ചെറുകിട നഴ്‌സറികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.
· പൊതുജനങ്ങൾക്കും കർഷകർക്കും വിദ്യാർത്ഥികൾക്കും ഔഷധസസ്യങ്ങളെ നേരിൽ കണ്ടു പഠിക്കുന്നതിനും അടുത്തറിയുന്നതിനുമായി 4 മാതൃകാ ഔഷധ തോട്ടങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
· കർഷകർ ഉത്പാദിപ്പിക്കുന്ന ഔഷധ സസ്യങ്ങൾ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി ഇടുക്കി, കോഴിക്കോട്, തൃശൂർ ജില്ലകളായി 3 സംഭരണ കേന്ദ്രങ്ങളും, 3 ഉണക്ക് പുരകളും 2 കളക്ഷൻ സെന്ററുകളും അനുവദിച്ചിട്ടുണ്ട്.
· പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതി.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.