Shabarimala: ശബരിമലയിൽ ദേവസ്വംബോർഡ് ഒത്താശയോടെ ശീതള പാനീയങ്ങൾ രണ്ടിരട്ടി വിലയിൽ വിൽക്കാൻ പ്രേരണയും ഭീഷണിയും; പരാതിയുമായി വ്യാപാരികൾ
Shabarimala News: സർക്കാർ നിയന്ത്രണത്തിലുള്ള മിൽമയുടെ സമാനമായ ഉല്പനം 25 രൂപക്ക് ലഭ്യമാക്കാമെന്നിരിക്കയാണ് ദേവസ്വം ബോർഡിലെ ചിലരുടെ ഒത്താശയോടെ കരാറുകാരന്റെ പകൽ കൊള്ള നടക്കുന്നത്.
തിരുവനന്തപുരം: ശബരിമലയിലും പമ്പയിലും ഭക്ഷണശാലകളിൽ വിതരണം നടത്തുന്ന ശീതള പാനീയം നിലവാരമില്ലാത്തതെന്നും രണ്ടിരട്ടി വിലക്ക് വിൽക്കുവാൻ നിർബന്ധിക്കുന്നുവെന്നും വ്യാപാരികൾ .വഴങ്ങിയില്ലങ്കിൽ ഗുണ്ടാ ഭീഷണിയും.തമിഴ്നാട് കേന്ദ്രീകരിച്ച് ഉത്പാദിപ്പിക്കുന്ന ഒരു ഉല്പന്നമാണ് കരാറുകാരൻ രണ്ടിരട്ടിവിലക്ക് വില്പന നടത്തുവാൻ വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയരുന്നത്. ക്രിമിനൽ കേസ് പ്രതികളും സംഘത്തിലുണ്ടന്ന് വ്യാപാരികൾ പറയുന്നു.സർക്കാർ ഉല്പന്നമായ മിൽമയെ തഴഞ്ഞാണ് ദേവസ്വംബോർഡ് ഒത്താശയോടെ പകൽ കൊള്ള എന്നും പരാതിക്കാർ പറയുന്നു.
മധുര കേന്ദ്രീകരിച്ച് ഉല്പാദനം നടത്തുന്ന ഈ ശീതള പാനീയം 20 രൂപക്ക് തമിഴ് നാട്ടിൽ ലഭിക്കുമെന്ന് തമിഴ് നാട്ടിൽ നിന്നുള്ള തീർത്ഥാടകർ പറയുന്നു. അയ്യപ്പന്റെ പൂങ്കാവനം പിന്നിട്ടാൽ ഇതിന്റെ വില 50 രൂപയാകും. പമ്പയിലും സന്നിധാനത്തും 200 മില്ലിയുള്ള പാനീയത്തിന് 50 രൂപയാണ് വാങ്ങുന്നത്. വിതരണത്തിന് കരാർ എടുത്തിരിക്കുന്നവർ ഗുണമേന്മയുള്ളതും വിലക്കുറവുള്ളതുമായ മറ്റ് ഉല്പന്നങ്ങൾ വിൽക്കാൻ അനുവദിക്കയുമില്ല. വിതരണം കുത്തക എടുത്തിരിക്കുന്നയാൾക്കെ വിതരണം കഴിയു എന്നതിനാൽ പോലീസിന്റെ സഹായത്തോടെ ഇതിനെ തടയും. നാല് മാസം കാലാവധിയുള പാനിയം 15 ദിവസങ്ങൾ കഴിയുമ്പോൾ തന്നെ ചീത്തയാകുന്നതായും വ്യാപാരികൾ പരാതി പറയുന്നു. ഇതാണ് അയ്യപ്പൻമാർക്ക് വിൽകേണ്ടിവരുന്നത്. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കിയേക്കും.
ALSO READ: അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് ഇടിച്ച് പരിക്കേറ്റ കാട്ടാനയെ ഇന്ന് മയക്കു വെടി വെക്കും
സർക്കാർ നിയന്ത്രണത്തിലുള്ള മിൽമയുടെ സമാനമായ ഉല്പനം 25 രൂപക്ക് ലഭ്യമാക്കാമെന്നിരിക്കയാണ് ദേവസ്വം ബോർഡിലെ ചിലരുടെ ഒത്താശയോടെ കരാറുകാരന്റെ പകൽ കൊള്ള നടക്കുന്നത്. ജൂസിന്റെ ഗുണനിലവാരമില്ലായ്മയും അമിത വിലയും പലപ്പോഴും തീർത്ഥാടകരുമായി തർക്കങ്ങളിലേക്കെത്തിക്കുന്നതായും വ്യാപാരികൾ പറയുന്നു. ശബരിമലയിൽ ഒന്നിലധികം കരാറുകൾ നേടി ഉദ്യോഗസ്ഥ ഒത്താശയോടെ വ്യാപാരികളെയും തീർത്ഥാടകരയും ഒരുപോലെ കൊള്ളയടിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പരാതി.
ശബരിമല കേന്ദ്രീകരിച്ചുള്ള ഇടപാടുകളിൽ നിരവധി കേസിൽ പെട്ടിട്ടുള്ള ആളുടെ ബിനാമി പേരിലെടുത്ത കരാറാണിതെന്നും ആക്ഷേപമുണ്ട്. കരാറുകാരൻ തന്റെ ഉല്പന്നം വിൽക്കുവാൻ വ്യാപാരികളെ നിർബന്ധിക്കാൻ പാടില്ല എന്ന ഹൈക്കോടതി ഉത്തരവുള്ളപ്പോഴാണ് ഇവർ ഭീഷണി മുഴക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. ശബരിമലയിൽ ആരോഗ്യ വകുപ്പും ലീഗൽ മെട്രോളജിയുമുൾപ്പടെ സകല വകുപ്പുകളും കാര്യക്ഷമമെന്ന് ദേവസ്വം ബോർഡ് അവകാശപ്പെടുമ്പോഴാണ് ഈ കൊള്ള നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.