കോവിഡ് സങ്കീർണമാവുന്നു; യാത്രാ പാസ്സ് ഏർപ്പെടുത്തി തമിഴ്നാട്, കര്‍ശന നിയന്ത്രണങ്ങള്‍
പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം.
തിരുവനന്തപുരം: കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമാവുന്ന ഈ സാഹചര്യത്തിൽ വ്യാപനം നിയന്ത്രണിക്കുവാനായി കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ (Revenue) കോവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച് രജിസ്‌റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്.
മൊബൈല്‍ നമ്പർ നല്‍കി ഒടിപി (OTP) വഴി വെരിഫൈ ചെയ്‌ത ശേഷം പേരും ഐ.ഡി നമ്പറും ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിന്റെ വിശദ വിവരം മെസേജായി നിങ്ങൾക്ക് ലഭിക്കും. ഈ ലിങ്കിലൂടെ പാസിന്റെ പി.ഡി.എഫ് ലഭിക്കും. ചെക്‌പോസ്‌റ്റില്‍ ഇത് കാണിച്ചാല്‍ സംസ്ഥാനത്തിനുളളിലേക്ക് പ്രവേശനം ലഭിക്കും.
തമിഴ്നാട് സർക്കാരും നിലവിൽ പാസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്. വാളയാർ അടക്ക മുള്ള അന്തർ സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമായി തുടരുകയാണ്. പാസ്സില്ലാത്ത ആരെയും നിലവിൽ അതിർത്തി കടക്കാൻ അനുവദിക്കുന്നില്ല. കൂടുതൽ നിയന്ത്രണങ്ങൾ വരുന്ന ദിവസങ്ങളിലുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.