ഇടുക്കി: ദേവികുളത്ത് തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ. ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കാൻ 10 ദിവസത്തെ സാവകാശം അനുവദിച്ചു. ഇന്നലെയാണ് ദേവികുളത്ത് സിപിഎം എംഎൽഎ എ രാജയുടെ വിജയം ഹൈക്കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയുടെ ഹർജിയിലായിരുന്നു കോടതിയുടെ നടപടി. കേസിൽ സുപ്രീംകോടതിയെ സമീപിക്കാൻ 10 ദിവസത്തെ സാവകാശവും ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാൻ രാജ തെറ്റായ ജാതി രേഖകൾ സമർപ്പിച്ചെന്ന് കാണിച്ച് എതിർ സ്ഥാനാർഥിയായിരുന്ന ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.7848 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് എ.രാജ ദേവികുളത്ത് വിജയിച്ചത്. ഇതിന് മുൻപ് എസ് രാജേന്ദ്രനായിരുന്നു ഇവിടെ ജയിച്ചിരുന്നത്


.2006 മുതൽ ദേവികുളത്തിലെ പ്രതിനിധീകരിക്കുന്നത് എസ് രാജേന്ദ്രനാണ്. 2016-ൽ 5782 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് രാജേന്ദ്രൻ ജയിച്ചത്. അതേസമയം കേസിൽ സുപ്രീംകോടതിയെ സമീപിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.