Kochi : സിനിമ സൈറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ ഉടൻ നടപ്പാക്കുമെന്ന് സിനിമ സംഘടനകൾ ഉറപ്പ് നൽകി. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക സിറ്റിങ്ങിലാണ് സിനിമ സംഘടനകൾ ഉറപ്പ് നൽകിയത്. ഇതുകൂടാതെ ഇത്തരം കമ്മിറ്റികളുടെ മേൽനോട്ടത്തിന് പ്രത്യേക സംസ്ഥാന തല കമ്മിറ്റി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാ സൈറ്റുകളിലും ഇതിനായി അഞ്ചാംഗ സമിതിയെയാണ് രൂപീകരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ അഞ്ചാംഗ സമിതി രൂപീകരിക്കുമ്പോൾ സ്ത്രീകൾക്ക് മുൻഗണന നൽകുകയും ചെയ്യും. ഈ കമ്മിറ്റിയും സ്വീകരിക്കുന്ന പരാതികൾ ചർച്ചകൾ നടത്തിയതിന് ശേഷം സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയും ചെയ്യും. സംസ്ഥാന മേൽനോട്ട കമ്മിറ്റിയുടെ തീരുമാന പ്രകാരം നടപടികൾക്കായി ഈ പരാതികൾ പൊലീസിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: എല്ലാ സിനിമ ലൊക്കേഷനുകളിലും പരാതി പരിഹാര സെൽ രൂപീകരിക്കണം; ഹൈക്കോടതി


ഡബ്ല്യുസിസി അമ്മ, ഫെഫ്ക, മാക്ട, പ്രൊഡ്യൂസേഴ്സ് എന്നീ സംഘടനകൾക്ക് ഒപ്പം നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് നടക്കുന്ന ഷൂട്ടിങുകളിലും ഈ സമിതിയെ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്, ഏപ്രിൽ 1 ഓട് കൂടി തീരുമാനം നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ ഇതിന് വേണ്ട പൂർണ്ണമായ മാർഗ്ഗരേഖയും ഉടൻ പുറത്ത് ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.