തിരുവനന്തപുരം: ലോക നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് ആശംസകളും ആദരവുമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പോരാട്ടത്തിൻ്റെ മുൻനിരയിൽ ധീരതയോടെ നിലയുറപ്പിച്ചവരാണ് നഴ്സുമാർ. അവരുടെ ത്യാഗപൂർണ്ണമായ സേവനങ്ങളോട് മനുഷ്യരാശിയാകെ കടപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നിപ്പയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട സിസ്റ്റർ ലിനിയെയും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ഈ ദിനത്തിൽ സിസ്റ്റർ ലിനിയെപ്പോലുള്ളവരുടെ ഉജ്ജ്വല സ്മരണകൾക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നാണ് മുഖ്യമന്ത്രി കുറിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


''ഇന്ന് ലോക നഴ്സസ് ദിനം. കോവിഡ് മഹാമാരി വിതച്ച നാശങ്ങളിൽ നിന്നും ലോകം കരകയറുകയാണ്. ആ പോരാട്ടത്തിൻ്റെ മുൻനിരയിൽ ധീരതയോടെ നിലയുറപ്പിച്ചവരാണ് നഴ്സുമാർ. അവരുടെ ത്യാഗപൂർണ്ണമായ സേവനങ്ങളോട് മനുഷ്യരാശിയാകെ കടപ്പെട്ടിരിക്കുന്നു.


ഇത്തവണത്തെ നഴ്സസ് ദിനം നഴ്സുമാർക്കായി പ്രവർത്തിക്കാനും അവരുടെ അവകാശങ്ങളെ മാനിക്കാനും ആഹ്വാനം ചെയ്യുന്നു. ഈ സന്ദേശം ഏറ്റെടുക്കാൻ നമ്മളോരോരുത്തരും തയ്യാറാകണം. നഴ്സുമാരുടെ സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ പ്രാധാന്യം തിരിച്ചറിയാനും അത് ഏറ്റവും ഭംഗിയായി നിർവഹിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനും നമുക്ക് സാധിക്കണം. അതിനാവശ്യമായ പിന്തുണ അവർക്ക് നൽകാൻ നമ്മൾ സന്നദ്ധരാകണം. കേരളത്തിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും കോവിഡിന് എതിരെയുള്ള പോരാട്ടത്തിന്റെ മുൻപന്തിയിൽ മലയാളികളായ നഴ്‌സുമാർ ഉണ്ടായിരുന്നു എന്നത് നമ്മുടെ അഭിമാനമാണ്.


ഈ ദിനത്തിൽ സിസ്റ്റർ ലിനിയെപ്പോലുള്ളവരുടെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തൊഴിലിടങ്ങളിൽ സൗകര്യങ്ങൾ ഉറപ്പു വരുത്താനും സർക്കാരിൻ്റെ ഭാഗത്തുനിന്നും ആവശ്യമായ നടപടികളുണ്ടാകും. കേരള സമൂഹം ഒന്നാകെ നഴ്സുമാരുടെ ക്ഷേമത്തിനായി ഒരുമിച്ച് നിൽക്കണം എന്ന് അഭ്യർത്ഥിക്കുന്നു. എല്ലാ നഴ്സുമാർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. ലോക നഴ്സസ് ദിനത്തിൻ്റെ സന്ദേശം ഏറ്റെടുത്തു നമുക്ക് മുന്നോട്ടു പോകാം.''



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.