International Women`s Day 2023: വനിതാ ദിനത്തോടനുബന്ധിച്ച് ബുള്ളറ്റിൻ നാടുചുറ്റി നാലു യുവതികൾ
International Women`s Day 2023: ഷൈനിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നാരംഭിച്ച യാത്ര കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലൂടെ 300 കിലോമീറ്റർ താണ്ടി വൈക്കത്തെത്തി.
International Women's Day 2023: വനിതാ ദിനത്തോടനുബന്ധിച്ച് ബുള്ളറ്റിൻ നാടുചുറ്റി നാലു യുവതികൾ.തിരുവനന്തപുരം ഡോന്റ് ലസ്റോയൽ എക്സ്പ്ലോറേഴ്സ് ബുള്ളറ്റ് ക്ലബിന്റെ ഫൗണ്ടർ ഷൈനി രാജ്കുമാർ, സുഹൃത്തുക്കളായ റീന, ആർഷ , ചിത്ര എന്നിവരാണ് തിരുവനന്തപുരത്തു നിന്നും തിങ്കളാഴ്ച രാവിലെ ബുള്ളറ്റിൽ യാത്രയാരംഭിച്ചത്.
Also Read: International Women's Day 2023: ആതിര മുരളി, ഓട്ടോ വ്ളോഗ് രംഗത്തെ ഏക വനിതാ സാന്നിധ്യം
ഷൈനിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നാരംഭിച്ച യാത്ര കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലൂടെ 300 കിലോമീറ്റർ താണ്ടി വൈക്കത്തെത്തി. കെട്ടിട നിർമ്മാണ മേഖലയിലാണ് റീന ജോലി ചെയ്യുന്നത്, അഡ്വക്കേറ്റ് ജനറൽ ഓഫിസിലെ ഉദ്യോഗസ്ഥയാണ് ആർഷ, ടാറ്റ ഇൻഷുറൻസിൽ ജോലി ചെയ്യുന്ന ചിത്ര എന്നിവരുൾപ്പെട്ട സംഘം വൈകുന്നേരമാണ് വൈക്കം ക്ഷേത്ര നഗരിയിലെത്തിയത്. വൈക്കത്തെ പഴയ ബോട്ടുജെട്ടി, സത്യഗ്രഹ സ്മാരകം, കായലോര ബീച്ച്, വൈക്കം മഹാദേവ കോളേജ്, തോട്ടകം ഫിഷ് വേൾഡ് അക്വാ ടൂറിസം സെന്റർ തുടങ്ങിയവ സന്ദർശിച്ച് സന്ധ്യയോടെ വനിതാ ബുള്ളറ്റ് യാത്രികർ വൈക്കത്തു നിന്നും കോട്ടയത്തേക്ക് തിരിച്ചു.
2016 ൽ ഷൈനി രാജ്കുമാർ ആരംഭിച്ച വനിതകളുടെ ബുള്ളറ്റ് ക്ലബിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 250 ലധികം അംഗങ്ങളുണ്ട്. തന്റെ ഇരുപതാമത്തെ വയസിൽ യാത്ര തുടങ്ങിയ ഷൈനി രാജ്യം മുഴുവൻ ഒറ്റയ്ക്കും കൂട്ടുകാർക്കൊപ്പവും സഞ്ചരിച്ചിട്ടുണ്ട്. യാത്രയെ തീവ്രമായി പ്രണയിക്കുന്ന ഷൈനി യുവതികളെ ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് യാത്ര ചെയ്യുന്നത്. ഏക മകൻ ലെനിൻ ജോഷ്വാ ഡൽഹി യൂണിവേഴ്സിറ്റിൽ ബിരുദ വിദ്യാർത്ഥിയാണ്. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് പലരും സ്വന്തം ജീവിതം ജീവിക്കാൻ മറന്നു പോകുകയാണെന്നാണ് ഷൈനിയുടെ അഭിപ്രായം.
Also Read: Hans-Malavya Rajyog: രണ്ട് രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് വൻ ധനലാഭം ഒപ്പം പേരും പ്രശസ്തിയും!
യാത്ര നൽകിയ ഈ തിരിച്ചറിവാണ് താൻ മറ്റുള്ളവരിലേക്കും പകരുന്നതെന്നും ഷൈനി കൂടിചേർത്തു. യാത്രകളിലൂടെ മറ്റുള്ളവരെ മനസിലാക്കാനും കഴിയുമെന്ന് പറയുന്ന ഷൈനി വീണ്ടുമൊരിക്കൽ പോലും കാണാൻ ഒരു സാധ്യതയില്ലാത്ത അവരുടെ സ്നേഹ വായ്പും കരുതലും നന്മയും ഒരുപാട് തവണ അനുഭവിച്ചിട്ടുണ്ടെന്നും പറഞ്ഞു. യാത്രകൾ കൂടുതൽ നീതി പുലർത്തി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുമെന്ന് പറഞ്ഞുകൊണ്ട് ബുള്ളറ്റ് മുന്നോട്ടെടുക്കുമ്പോൾ കണ്ടു നിൽക്കുന്നവരും ഒരു യാത്ര പോകാനുള്ള മാനസികാവസ്ഥയിലാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...