തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻറെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഐ എൻ ടി യു സി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ. എഐസിസിയുടെയുടെയും കെപിസിസിയുടെയും രേഖകളിൽ INTUC പോഷക സംഘടന തന്നെയാണെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. കോൺഗ്രസിന് ദോഷം ചെയ്യുന്നതൊന്നും ഐഎൻടിയുസി ചെയ്യില്ല.സതീശൻ്റെ പ്രസ്താവന മനോവേദനയുണ്ടാക്കിയെന്നും ചന്ദ്രശേഖരൻ പറഞ്ഞു. തങ്ങൾ അനാഥരാണെന്ന തോന്നൽ സംഘടനയിലെ തൊഴിലാളികൾക്കുണ്ടായെന്നും അത് തിരുത്തപ്പെടണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐഎൻടിയുസി പോഷക സംഘടനയാണോ എന്നത് ചരിത്രം പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. ആരാണ് സംഘടനക്ക് രൂപം നൽകിയത് എന്നത് പരിശോധിക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ.ചന്ദ്രശേഖരൻ.എഐസിസിയുടെയുടെയും കെപിസിസിയുടെയും രേഖകളിൽ INTUC പോഷക സംഘടന തന്നെയാണെന്നും അതിന് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.


ജനകീയ പ്രതിഷേധങ്ങൾ എത്ര സമാധാനപരമായി നടന്നാലും ചിലയാളുകൾക്ക് ചില അസൗകര്യങ്ങൾ ഉണ്ടാകാറുണ്ട്. സമരത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ചന്ദ്രശേഖരൻ പാർട്ടിയുടെ കാര്യങ്ങൾ നയപരമായി പറയേണ്ടത് കെപിസിസി പ്രസിഡൻ്റാണെന്നും വ്യക്തമാക്കി. സംഘടനയുടെ അവസാന വാക്ക് കെപിസിസി അധ്യക്ഷനാണ്. കോൺഗ്രസിന് ദോഷം വരുന്ന ഒന്നും ഐഎൻടിയുസി ചെയ്യില്ലെന്നും പറഞ്ഞു.


വി ഡി സതീശന്റെ പ്രസ്താവനയെ ക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മനോവേദന ഉണ്ടാക്കിയെന്നായിരുന്നു പ്രതികരണം. തങ്ങൾ അനാഥരാണെന്ന തോന്നൽ തൊഴിലാളികൾക്ക് ഉണ്ടായെന്നും അത്‌ തിരുത്തപ്പെടണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.


വി ഡി സതീശനെതിരായ പ്രതിഷേധം സംഘടനയുടെ ആഹ്വാന പ്രകാരം ആയിരുന്നില്ല. തൊഴിലാളികളുടെ മനോ വിഷമത്തിൽ നിന്ന് ഉണ്ടായതാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താൻ കുത്തി തിരുപ്പ് ഉണ്ടാക്കാൻ ഒരിടത്തും പോയിട്ടില്ല. സതീശനുമായുണ്ടായ മുറിവ് ഉണക്കും. ഐഎൻടിസിയുവിൻ്റെ സ്ഥാനം എന്താണെന്ന് കെപിസിസി അധ്യക്ഷൻ പറയട്ടെയെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ