തൃശ്ശൂര്‍: തൃശ്ശൂരിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. അനിൽ അക്കര എംഎൽഎയാണ് പരാതി നൽകിയത്. പരാതിയിൽ പ്രാഥമികാന്വേഷണത്തിന് കമ്മീഷണർ നിർദ്ദേശം നൽകി. തൃശൂർ സിറ്റി എ സി പിക്കാണ് കമ്മീഷ്ണർ നിർദ്ദേശം നൽകിയിരിക്കുന്നത്. വേണ്ടി വന്നാൽ പരാതിക്കാരനിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും മൊഴിയെടുക്കുമെന്ന് എസി പി അറിയിച്ചു. സുരേഷ് ഗോപിയുടെ മര്യാദവിട്ട പെരുമാറ്റത്തിനെതിരെ ബിജെപിയിലുൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശൂരിലെ രാമനിലയത്തില്‍ പ്രതികരണം തേടാനെത്തിയ മാധ്യമങ്ങളെ സുരേഷ് ഗോപി തള്ളി മാറ്റുകയായിരുന്നു. പ്രതികരിക്കാന്‍ തനിയ്ക്ക് സൗകര്യമില്ലെന്ന് പറഞ്ഞാണ് സുരേഷ് ഗോപി വാഹനത്തിന് സമീപം നിന്ന മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റിയത്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പ്രതികരണം തേടാന്‍ എത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍, സിനിമാ സ്റ്റൈലില്‍ മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി തട്ടിക്കയറുകയാണ് ഉണ്ടായത്. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും പറഞ്ഞ സുരേഷ് ഗോപി പ്രകോപിതനായി വാഹനത്തില്‍ കയറി പോകുകയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.