തിരുവനന്തപുരം : നാളെ ഫെബ്രുവരി 26ന് കേരളത്തിൽ സർവീസുകൾ നടത്താനിരിക്കുന്ന മൂന്ന് ട്രെയിൻ റദ്ദാക്കി ഇന്ത്യൻ റെയിൽവെ. തൃശ്ശൂർ പുതുക്കാടിന് സമീപം റെയിൽവെ പാളത്തിലെ അറ്റകുറ്റപ്പണി നടക്കുന്നതിലാണ് മൂന്ന് സർവീസുകൾ റദ്ദാക്കിയത്. കൂടാതെ നാളെ കഴിഞ്ഞ് ഫെബ്രുവരി 27ന് ചില സർവീസുകൾ ഇന്ത്യൻ റെയിൽവെ റദ്ദാക്കിട്ടുണ്ട്. ഒപ്പം ചില നാളെ ചില സർവീസുകൾ ഭാഗമായി റദ്ദാക്കുകയും മറ്റ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട് ഇന്ത്യൻ റെയിൽവെ


COMMERCIAL BREAK
SCROLL TO CONTINUE READING

റദ്ദാക്കിയ ട്രെയിൻ സർവീസുകൾ


1. ഉച്ചയ്ക്ക് 2.50ന് ആരംഭിക്കുന്ന തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ( 12082)
2. വൈകിട്ട് 5.35ന് ആരംഭിക്കുന്ന എറണാകുളം ജം- ഷൊർണൂർ മെമു (06018)
3. രാത്രി 7.50ന് ആരംഭിക്കുന്ന എറണാകുളം ജം- ഗുരുവായൂർ എക്സ്പ്രസ് (06448)


ALSO READ : കിടപ്പുരോഗിയോട് ക്രൂരത; സർജറി വാർഡിൽ ഫാനില്ല; വീട്ടിൽ നിന്നും കൊണ്ടുവന്നപ്പോൾ വാടക ഈടാക്കി നെടുമങ്ങാട് ജില്ല ആശുപത്രി അധികൃതർ


ഭാഗികമായി റദ്ദാക്കിയ സർവീസ്


1. ചെന്നൈ-തിരുവനന്തപുരം മെയിൽ തൃശൂർ വരെ സർവീസ് നടത്തു (12623)
2. തിരുവനന്തപുരം -ചെന്നൈ മെയിൽ തൃശൂരിൽ നിന്നാണ് സർവീസ് ആരംഭിക്കുക. രാത്രി 8.43ന് പുറപ്പെടും (12624)
3. കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശൂർ വരെ സർവീസ് നടത്തും


സമയക്രമത്തിലെ മാറ്റം


കന്യാകുമരി-ബെംഗളൂരു സർവീസ് ആരംഭിക്കും 12.10ന്


ഫ്രെബുവരി 28നുള്ള ആലപ്പുഴ-ധനബാദ് എക്സ്പ്രസ് രാവിലെ 8നും 


ഫെബ്രുവരി 28നുള്ള എറണാകുളം-ബെംഗളൂരു രാവിലെ 10നും നടത്തും.


ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന് അധിക ബസ് സർവീസുകൾ ഏർപ്പെടുത്തിയതായി കെഎസ്ആർടിസി അറിയിച്ചു. തൃശൂർ വഴിയുള്ള സർവീസുകളാണ് വർധിപ്പിച്ചിരിക്കുന്നത്. ടിക്കറ്റുകൾ online.keralartc.com ലും മൊബൈൽ  ആപ്പിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.