Co-operative Banks | കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നുവെന്ന് മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ
കരുവന്നൂര്‍ ഉള്‍പ്പെടെ 49 സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിയമസഭയിലാണ് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ ഇക്കാര്യം അറിയിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിൽ (Co-operative bank) ക്രമക്കേട് കണ്ടെത്തിയതായി മന്ത്രി വിഎൻ വാസവൻ. കരുവന്നൂര്‍ ഉള്‍പ്പെടെ 49 സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിയമസഭയിലാണ് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ (Minister VN Vasavan) ഇക്കാര്യം അറിയിച്ചത്.
ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 68 പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും വാസവൻ നിയസഭയെ അറിയിച്ചു. മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് 49 ബാങ്കുകളിൽ കൂടി ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ചത്.
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് പികെ ബഷീർ എംഎൽഎയാണ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. ഇതിന് നൽകിയ മറുപടിയിലാണ് കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നതായി മന്ത്രി വ്യക്തമാക്കിയത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നുവെന്നും സഹകരണമന്ത്രി വ്യക്തമാക്കി. 2019 ല്‍ അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പരാതി ലഭിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും വിഎന്‍ വാസവന്‍ സഭയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...