ISL Final: ഐഎസ്എൽ കിരീട പോരാട്ടം: കടംവീട്ടാൻ കൊമ്പന്മാർ ഇറങ്ങുന്നു; കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും നേർക്കുനേർ
ഗോവയിലെ ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് ഐഎസ്എല്ലിന്റെ കലാശപ്പോരാട്ടം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ കപ്പിനും ചുണ്ടിനുമിടയിൽ പലതവണ നഷ്ടപ്പെട്ട കിരീടം നേടുന്നതിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിടും. ഗോവയിലെ ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് ഐഎസ്എല്ലിന്റെ കലാശപ്പോരാട്ടം.
ഫൈനൽ മത്സരം കാണുന്നതിന് കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം ഫൈനലും ഹൈദരാബാദിന് കന്നി ഫൈനലുമാണിത്. 2014ലെ ആദ്യ സീസണിലും 2016ലും കേരളം ഫൈനലിൽ പ്രവേശിച്ചെങ്കിലും കപ്പ് നേടിയില്ല. 2014ലും 2016ലും അത്ലറ്റിക്കോ ഡി കൊൽക്കത്തയോട് തോൽവി വഴങ്ങി.
ഈ സീസണിൽ കേരളവും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടി. ഓരോ ജയവുമായി ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ആകെ ആറു തവണയാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഇരുവരും മൂന്ന് വീതം ജയം നേടി.
കേരള ബ്ലാസ്റ്റേഴ്സ് സാധ്യതാ ടീം: ജീക്‌സണ്‍ സിങ്, സന്ദീപ് സിങ്, സഞ്‌ജീവ് സ്‌റ്റാലിന്‍, പ്രഭ്സുഖന്‍ സിങ് ഗില്‍, ആയുഷ് അധികാരി, റൂയിവ ഹോര്‍മിപാം, കെ.പി. രാഹുല്‍, മാർക്കോ ലെസ്കോവിച്ച്, അഡ്രിയൻ ലൂണ, നിഷുകുമാർ, യോർഗെ ഡയസ്, അൽവാരോ വാസ്ക്വസ്, പുടിയ.
ഹൈദരാബാദ് എഫ്സി സാധ്യതാ ടീം: ജാവോ വിക്ടർ, കട്ടിമണി, അനികേത് ജാദവ്, ആകാശ് മിശ്ര, ഒഗ്ബെച്ചെ, ഹാവിയർ സിവേറിയോ, സൗവിക് ചക്രവർത്തി, നിം ദോർജി, യാസിർ മുഹമ്മദ്, ചിങ്ലെൻസന സിങ്, യുവാനൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...