ആലപ്പുഴ : ഇന്ത്യാ മഹാരാജ്യത്ത് ഇസ്‌ലാം മതം വളർന്നത് സഹിഷ്ണുതയുടെയും സൽസ്വഭാവത്തിലൂടെയുമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ആലപ്പുഴയിൽ 'എൻഹാൻസ് ഇന്ത്യ കോൺഫറൻസ്' എന്ന പേരിൽ  സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ (എസ്എസ്എഫ്) ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം എന്നത് സമാധാനത്തിന്റെ മതമാണ്.  ഇസ്ലാം ആരെയും അക്രമിക്കാതെയും ആരെയും നിർബന്ധിച്ച് ഇസ്ലാമിലേക്ക് കൊണ്ടുവരുകയും ചെയ്യാതെയാണ് ഇവിടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും പ്രവാസ രാജ്യങ്ങളിലും ഇസ്‌ലാം വളർന്നത് സമാധാനത്തിലൂടെയും സഹിഷ്ണുതയുടെയുമാണ്. വർഗ്ഗീയത എന്നാൽ ഏതെങ്കിലും ഒരു പ്രസ്ഥാനം അതിന്റെ ആശയങ്ങളും ആചാരങ്ങൾക്കും അനുസരിച്ച് ജീവിക്കൽ അല്ല. വർഗ്ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് എക്കാലവും മുസ്‌ലിംങ്ങൾ സ്വീകരിക്കേണ്ടത്. ഏതെങ്കിലും ആളുകൾ വർഗ്ഗീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ അതിനെ ഇസ്ലാം മതത്തിന്റെ പേരിലല്ല മുദ്രകുത്തേണ്ടത്. അത്തരം വർഗ്ഗീയവാദികളെ വിശ്വാസ സമൂഹം ഒറ്റപ്പെടുത്തണമെന്നും കാന്തപുരം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർത്ഥി വിപ്ലവത്തിന്റെ പ്രവർത്തനവീഥിയിൽ അഞ്ച് പതീറ്റാണ്ടിന്റെ ധന്യതയിലേക്ക് പ്രവേശിക്കുന്ന  എസ്.എസ്.എഫ് ന്റെ ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തിൽ ഒരു ലക്ഷത്തിലേറെ പ്രവർത്തകരാണ് പങ്കെടുത്തത്. ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിയാളുകളാണ് അണിനിരന്നത്. കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി സമ്മേളന നഗരിയിൽ സമാപിച്ചു. പരിസ്ഥിതി, കല, സാഹിത്യം, മുസ്ലിം നവോത്ഥാനം, ക്ഷേമ രാഷ്ട്രം, സമരങ്ങൾ തുടങ്ങി കാലികപ്രസക്തമായ പ്രമേയത്തിലുള്ള പ്ലോട്ടുകളും ആവിഷ്കാരങ്ങളും പ്രകടനത്തിൽ പ്രദർശിപ്പിച്ചിരുന്നു.


Also read: Gold Rate Today: സ്വർണ്ണ വില ഉയർന്നു, കൂടിയത് 80 രൂപ


എസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ പ്രമേയ പ്രഭാഷണം നടത്തി. ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഒന്നര വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെയും കർമ്മ പദ്ധതികളുടെയും പ്രഖ്യാപനം പൊതുസമ്മേളനത്തിൽ നടന്നു. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം എ.ത്വാഹ മുസ്ലിയാർ കായംകുളം, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് ബാദ്ഷ സഖാഫി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിൽ ഒരേ സമയം എൻഹാൻസ് ഇന്ത്യ കോൺഫറൻസ് എന്ന പേരിൽ  ഗോൾഡൻ ജൂബിലി പ്രഖ്യാപനങ്ങൾ നടന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.