തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ​ഗൂഢാലോചനയിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. 
കേരള പൊലീസിലെയും ഐബിയിലെയും ഉന്നത ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ 18 പ്രതികൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

​പ്രതികൾക്കെതിരെ ഗൂഢാലോചനയും കസ്റ്റഡി മർദനവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ. പേട്ട സിഐ ആയിരുന്ന എസ് വിജയനാണ് ഒന്നാം പ്രതി. മുൻ ഡിജിപി സിബി മാത്യൂസ് നാലാം പ്രതി, കെകെ ജോഷ്വ അഞ്ചാം പ്രതി. ആർബി ശ്രീകുമാർ, വിആർ രാജീവൻ എന്നിവരും പ്രതിപ്പട്ടികയിൽ. പ്രതികൾ കേന്ദ്ര സർക്കാർ ഉദ്യോ​ഗസ്ഥർക്കെതിരെ തെറ്റായ രേഖകൾ ചമച്ചുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.


പേട്ട സിഐ ആയിരുന്ന എസ് വിജയൻ ഒന്നാം പ്രതിയും പേട്ട എസ്ഐ ആയിരുന്ന തമ്പി എസ് ദുർ​ഗാദത്ത് രണ്ടാം പ്രതിയുമാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വിആർ രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂസ് നാലാംപ്രതിയും കെകെ ജോഷ്വ അഞ്ചാം പ്രതിയും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർബി ശ്രീകുമാർ ഏഴാം പ്രതിയുമാണ്.


മുൻപ് സിബിഐ കേസ് അന്വേഷിച്ചപ്പോൾ നമ്പി നാരായണൻ അടക്കമുള്ളവർക്കെതിരെ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അതിനെ തുടർന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച നടന്ന ​ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ചാരക്കേസ് ​ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയാണ് നിർദേശം നൽകിയത്.


സുപ്രീംകോടതി ജഡ്ജിയായിരുന്ന ഡികെ ജയിന്റെ നേതൃത്വത്തിൽ സുപ്രീംകോടതി സമിതി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മെയ് മാസത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നമ്പി നാരായണൻ അടക്കമുള്ളവരെ കേസിൽ ഉൾപ്പെടുത്തി എന്നാരോപിക്കപ്പെടുന്നവരുടെ കൃത്യമായ പട്ടിക തയ്യാറാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


Updating...