തിരുവനന്തപുരം : ഇത്തവണയും ധനമന്ത്രി പതിവ് തെറ്റിച്ചില്ല. ബജറ്റ് പ്രസം​ഗത്തിന്റെ ആമുഖം കവിത ചൊല്ലി തുടങ്ങി. തിരഞ്ഞെടുത്തത് പാലക്കാട് കുഴൽമന്ദം ​ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സ്നേഹ​യുടെ കവിത.കഴിഞ്ഞ ബജറ്റിലും ഐസക് ഇത്തരത്തിൽ കവിതാ ശകലങ്ങളെ ഉദ്ധരിച്ചാണ് ബജറ്റ് പ്രസം​ഗം നടത്തിയത്. ബജറ്റിൽ കൊണ്ടുവന്ന വ്യത്യസ്തതക്ക് പുറമെ അവതരണത്തിൽ റെക്കോർഡ് സമയവുമാണ് ഐസക് ഇത്തവണ പിന്നിട്ടത്. നിയമസഭ ചരിത്രത്തിലെ ദൈർഘ്യമേറിയ ബഡ്ജറ്റ് അവതരണമെന്ന ഖ്യാദിയാണ് അദ്ദേഹം സ്വന്തമാക്കിയത്. മൂന്ന് മണിക്കൂർ 18 മിനിട്ട് നീണ്ടതായിരുന്നു ഐസക്കിന്റെ ബഡ്ജറ്റ് അവതരണം. ഇത്രയും സമയമെടുത്തിട്ടും ഐസക്കിന് ബഡ്ജറ്റ് പൂർണമായും വായിക്കാനായില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READKerala Budget 2021 : 10 കിലോ അരി 15 രൂപക്ക്, ഭക്ഷ്യക്കിറ്റ് വിതരണം തുടരും


ഇന്ന് വെള്ളിയാഴ്ചയാണെന്നും പന്ത്രണ്ടരയ്ക്ക് മുൻപായി ബഡ്ജറ്റ് അവതരണം നിർത്തണമെന്നും സ്പീക്കർ(Speaker) ധനമന്ത്രിയെ ഓർമ്മിപ്പിച്ചതോടെ പ്രസ്‌കത ഭാഗങ്ങൾ മാത്രം വായിച്ച്‌ അവതരണം ധനമന്ത്രി ചുരുക്കുകയായിരുന്നു. വായിക്കാത്ത് ഭാ​ഗങ്ങൾ ഇനിയുമുണ്ട്.രണ്ട് മണിക്കൂർ 54 മിനിട്ടായിരുന്നു ഇതിന് മുൻപ് നിയമസഭ ചരിത്രത്തിലെ ദൈർഘ്യമേറിയ ബഡ്ജറ്റ് അവതരണം. 2016ൽ കെ എം മാണി തയ്യാറാക്കിയ ബഡ്ജറ്റായിരുന്നു ഇത്. എന്നാൽ മന്ത്രിയുടെ അഭാവത്തിൽ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയാണ് Budget അവതരിപ്പിച്ചത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻറെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​നി​ൽ അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം ഒ​ന്ന​ര ല​ക്ഷം വീ​ടു​ക​ൾ കൂ​ടി നി​ർ​മി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ഇ​തി​നാ​യി 1000 കോ​ടി രൂ​പ നീ​ക്കി​വ​ച്ച​താ​യി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.​


ALSO READ: Kerala Budget 2021: ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 20 ലക്ഷം പേർക്ക് തൊഴിൽ; എല്ലാ വീടുകളിലു ലാപ്പ്ടോപ്പ് 


അതിനോടപ്പം തന്നെ എല്ലാ മേഖലകളിലും ഏറ്റവും ​ഗുണകരമായ തീരുമാനങ്ങളും അദ്ദേഹം ബജറ്റിൽ പറഞ്ഞു അതിൽ ഏറ്റവും പ്രധാനം  റോ​ഡ​പ​ക​ട​ങ്ങ​ളി​ൽപ്പടുന്നവർക്ക് ആ​ദ്യ 48 മ​ണി​ക്കൂ​റി​ൽ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്നതാണ് അതോടൊപ്പം സംസ്ഥാ​ന​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ(Primary Healh Center) ഉ​ച്ച​യ്ക്കു ​ശേ​ഷ​വും ഒ​പി സം​വി​ധാ​നം ന​ട​പ്പാ​ക്കുമെന്നും അദ്ദേഹം ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.