തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. നമിത (19) ആണ് വീടിനകത്ത് അടുക്കളയിൽ തൂങ്ങി മരിച്ചത്. വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വഞ്ചുവത്ത് വാടകയ്ക്ക് താമസിക്കുകയാണ് നമിത. സംഭവ സമയത്ത് വീട്ടിൽ നമിത മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ സമീപത്തെ കോഴി ഫാമിലെ ജീവനക്കാരിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പെൺകുട്ടിയുമായി കല്യാണം ഉറപ്പിച്ച സന്ദീപ് രാവിലെ വീട്ടിൽ വന്ന് പെൺകുട്ടിമായി സംസാരിച്ചിരുന്നു. ഇതിന് ശേഷം സന്ദീപ് കുട്ടിയെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് സന്ദീപ് വന്നപ്പോഴാണ് അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ALSO READ: ശബരിമലയിലെ ദിലീപിന്റെ വിഐപി ദർശനം; നാല് പേർക്കെതിരെ നടപടി


നമിതയും സന്ദീപും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹം ഉറപ്പിക്കുകയായിരുന്നു. ആര്യനാട് ഗവൺമെന്റ് ഐടിഐയിലെ ഇലക്ട്രോണിക്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ് നമിത. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.