ചക്ക പൗഡർ മുതൽ ചക്ക ലഡു വരെ; സര്‍വം ചക്കമയമായൊരു ഫെസ്റ്റ്
ചക്കക്കുരു കൊണ്ടുണ്ടാക്കിയ പോഷക സമ്പന്നമായ പൗഡർ, വൈവിധ്യമാര്‍ന്ന ചക്ക ഹൽവയും കിണ്ണത്തപ്പവും, ചക്കപ്പായസം, ചക്ക ഷെയ്ക്ക്, ചക്ക അച്ചാർ മുതൽ ചക്ക ലഡു വരെ എല്ലാം ചക്കമയം തന്നെ.
കണ്ണൂർ: വൈവിധ്യങ്ങളായ ചക്ക ഉൽപന്നങ്ങളുമായി പയ്യന്നൂരിൽ കുടുംബശ്രീ സി ഡി എസിന്‍റെ നേതൃത്വത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി നടന്നു വരുന്ന വിപണനമേളയുടെ സമാപനം കുറിച്ചു കൊണ്ടാണ് ചക്ക ഫെസ്റ്റ് ഒരുക്കിയത്.
കണ്ണൂർ പയ്യന്നൂർ നഗരസഭയുടെ കുടുംബശ്രീ സി ഡി എസിന്‍റ് നേതൃത്വത്തിലാണ് 'ചക്ക ഫെസ്റ്റ് ' സംഘടിപ്പിച്ചത്. ചക്കക്കുരു കൊണ്ടുണ്ടാക്കിയ പോഷക സമ്പന്നമായ പൗഡർ, വൈവിധ്യമാര്‍ന്ന ചക്ക ഹൽവയും കിണ്ണത്തപ്പവും, ചക്കപ്പായസം, ചക്ക ഷെയ്ക്ക്, ചക്ക അച്ചാർ മുതൽ ചക്ക ലഡു വരെ എല്ലാം ചക്കമയം തന്നെ.
Read Also: രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്
മൂന്നു ദിവസങ്ങളിലായി നടന്നു വരുന്ന വിപണനമേളയുടെ സമാപനം കുറിച്ചു കൊണ്ടാണ് ചക്ക ഫെസ്റ്റ് ഒരുക്കിയത്. വിവിധ എ ഡി എസ്സുകളാണ് മൽസരത്തിനായെത്തിയത്. വടക്കെ മലബാറിലെ പാചക വിദഗ്ധൻ കെ യു ദാമോദരപ്പൊതുവാൾ വിഭവങ്ങൾ രുചിച്ചു നോക്കി മാർക്കിട്ടു. ശേഷം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും പ്രഖ്യാപിച്ചു. കുടുംബശ്രീയുടെ നാല് ബ്രാൻഡഡ് ഉൽപ്പന്നങ്ങളായിരുന്നു മേളയുടെ പ്രധാന ആകർഷണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...