Kochi: തുറമുഖ ഡയറക്ടറായിരിക്കേ ഡ്രഡ്ജർ വാങ്ങിയതിലുള്ള അഴിമതി കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായുള്ള എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി. കോടതി സിംഗിൾ ബെഞ്ചിൻറേതാണ് ഉത്തരവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എട്ട് കോടി ഭരണാനുമതി ഉണ്ടായിരുന്ന ഡ്രെഡ്ജറിനെ 20 കോടിയാക്കി എന്നും 19 കോടിക്ക് ഡ്രഡ്ജർ വാങ്ങി എന്നുമാണ് കേസ്. െടൻഡറിലും ക്രമക്കേട് നടത്തി വിദേശ കമ്പനിക്ക് ടെൻഡർ നൽകിയെന്നും ആരോപണമുണ്ടായിരുന്നു.


ALSO READ: Kochi car accident | കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു


209-2014 കാലഘട്ടത്തിലായിരുന്നു ജേക്കബ് തോമസ് തുറമുഖ ഡയറ്കടറായിരുന്നത്. ഇക്കാലയളവിലാണ് കട്ടർ സക്ഷൻ ഡ്രഡ്ജർ വാങ്ങിയത്. 14.96 കോടിയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ.


ALSO READ: തിരുവനന്തപുരത്ത് 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു


അന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.എം എബ്രഹാമാണ് കേസിൽ പരാതിയിൽ അന്വേഷണം നടത്തിയത്. ജേക്കബ് തോമസിനെതിരെ  കേസെടുക്കാൻ സർക്കാരിന് നിയമോപദേശവും ലഭിച്ചിരുന്നു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.