ജേക്കബ് തോമസിന് ഐ.എം.ജി ഡയറക്ടറായി നിയമനം
രണ്ടര മാസത്തെ അവധിക്കു ശേഷം തിരിച്ചെത്തുന്ന ജേക്കബ് തോമസിന് ഐ.എം.ജി ഡയറക്ടറായി നിയമനം. ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
തിരുവനന്തപുരം: രണ്ടര മാസത്തെ അവധിക്കു ശേഷം തിരിച്ചെത്തുന്ന ജേക്കബ് തോമസിന് ഐ.എം.ജി ഡയറക്ടറായി നിയമനം. ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. അവധി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ താന്‍ ഏത് പദവി വഹിക്കണമെന്ന് ചോദിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.
ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാര്‍ തിരിച്ചുവരികയും ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ജേക്കബ് തോമസിന് പോലീസ് പരിശീലന കേന്ദ്രത്തിന്‍റെ ചുമതല നല്‍കിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐഎംജി. സത്യജിത് രാജന്‍ ഐഎഎസ് ആണ് നിലവില്‍ ഐഎംജി ഡയറക്ടര്‍. അവധി അവസാനിച്ച സാഹചര്യത്തില്‍ ഏത് തസ്തികയില്‍ നിയമനം നല്‍കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്കിയിരുന്നു.
വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ആദ്യമായി അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം. തുടര്‍ന്ന് ഒരു മാസം അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ അവധി അവസാനിച്ചതിനെ തുടര്‍ന്ന് അവധി നീട്ടുകയായിരുന്നു.