തിരുവനന്തപുരം: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി നടൻ ജഗതി ശ്രീകുമാർ വീണ്ടും പൊതു വേദിയിലെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേഫത്തോൺ എന്ന പരിപാടിയിലാണ് താരമെത്തിയത്. മാനവീയം വീഥിയിൽ നിന്ന് കവടിയാർ വരെ മൂന്ന് കിലോമീറ്റര്‍ ഓടിയെത്തിയവരെ കാണാനാണ്  ജഗതി ശ്രീകുമാർ വേദിയിലേക്കെത്തിയത്.  


അപകടം ജീവിതം കീഴ്മേൽ മറിച്ചെങ്കിലും ജീവിതത്തിലേക്ക് കടന്നുവരുന്ന ജഗതി വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ഒരു പൊതുവേദിയിലെത്തുന്നത്. 


പൂര്‍ണമായും സംസാരശേഷി വീണ്ടെടുക്കാത്ത ജഗതി കൈവീശി കാണിച്ചാണ് ജനങ്ങളുടെ ആവേശത്തില്‍ പങ്കുചേര്‍ന്നത്. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.


അതിരാവിലെ തന്നെ സേഫത്തോൺ മത്സരത്തിനായി സ്റ്റാർട്ടി൦ഗ് പോയന്‍റിലെത്തിയ ഇവര്‍ സൂംബാ ഡാൻസൊക്കെ ചെയ്തതിന് ശേഷമാണ് കളത്തിലിറങ്ങിയത്. ഐഎം വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയില്‍ ഡിജിപി ലോക്നാഥ് ബെഹ്റയും പങ്കെടുത്തിരുന്നു. 


പൊതുവേദികളിലൊന്നും സജീവമല്ലെങ്കിലും സേഫത്തോണിൽ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ ജഗതി സ്വീകരിക്കുകയായിരുന്നെന്ന് സംഘാടകർ പറഞ്ഞു.