കൊച്ചി: ജടായുരാമ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷ എന്ന വിഷയം ആസ്പദമാക്കി നടത്തുന്ന 'SHE' ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ രജിസ്ട്രേഷൻ രാജഗിരി കോളേജ് വിദ്യാർഥിനിയായ എം.എസ് ധ്വനി, ഭവൻസ് വരുണ വിദ്യാലയത്തിലെ എം.എസ്.ധാത്രി  എന്നീ കുട്ടികളിൽ നിന്നും  നിന്ന് സ്വീകരിച്ചുകൊണ്ട് തിരക്കഥാകൃത്ത്   ജോൺ പോളും സംവിധായകൻ എം  മോഹനും ചേർന്ന്   ഉൽഘാടനം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചടങ്ങിൽ സംവിധായകൻ മേജർ രവി അധ്യക്ഷത വഹിച്ചു.  കലാഭവൻ പ്രസാദ്,  ഫിലിം ഫെസ്റ്റിവൽ കമ്മിറ്റി ജനറൽ കൺവീനർ  ആദർശ് ദാമോദരൻ, സ്ത്രീ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇ - ഉന്നതിയുടെ സ്ഥാപക അംഗങ്ങളായ ഡോ ബിന്ദു സത്യജിത്ത്, ആശ ജി നായർ എന്നിവർ  പങ്കെടുത്തു.  


Also read: സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു


നടി  മല്ലിക സുകുമാരന്റെ നേതൃത്വത്തിലുള്ള 10 അംഗ ജൂറിയാണ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിധി നിർണയം നടത്തുന്നത്. 2021 ജനുവരി 15 നു  മുൻപ് സമർപ്പിക്കുന്ന ഷോർട്ട് ഫിലിമുകളാണ് അവാർഡിനായി പരിഗണിക്കുക. 


ഒന്നാം സമ്മാനം  ₹ 50,000  , രണ്ടാം സമ്മാനം  ₹ 25,000 , മൂന്നാം സമ്മാനം  ₹ 15,000. മറ്റു എട്ടു  വിഭാഗങ്ങളിലായി ₹ 10,000 അവാർഡുകളും വിജയികൾക്ക് സമ്മാനിക്കും. വിശദ വിവരങ്ങൾക്കായി  www.jatayuramatemple.in  സന്ദർശിക്കുക. ബന്ധപ്പെടാനുള്ള ഫോൺ നമ്പർ +919778065168


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)