Breaking:ജെസ്‌ന കേസ് സി.ബി.ഐ ഏറ്റെടുത്തു,തട്ടിക്കൊണ്ട് പോകൽ സാധ്യത കാണിച്ച് എഫ്.ഐ.ആർ
ജെസ്നയെ തട്ടിക്കൊണ്ട് പോയതാകാനാണ് സാധ്യതയെന്നാണ് സി.ബി.ഐ വിലിയിരുത്തുന്നത്.
തിരുവനന്തപുരം: എരുമേലി സ്വദേശിയായ വിദ്യാർഥി ജെസ്നയുടെ (Jesna) തിരോധാനം സംബന്ധിച്ച കേസ് സി.ബി.ഐ ഏറ്റെടുത്തു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിനാണ് കേസിൻറെ അന്വേഷണ ചുമതല. ജെസ്നയെ തട്ടിക്കൊണ്ട് പോയതാകാനാണ് സാധ്യതയെന്നാണ് സി.ബി.ഐ വിലിയിരുത്തുന്നത്.
ഇങ്ങിനെ തന്നെയാണ് ഏഫ്.ഐ.ആറിലും (FIR) രേഖപ്പെടുത്തിയതെന്നാണ് സൂചന.2018 മാർച്ചിലാണ് ജെസ്നയെ കാണാതായത്. രണ്ടര വർഷത്തിലധികമായി ജെസ്നയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞിറ്ങ്ങിയ ജെസന പിന്നീട് എങ്ങോട്ടാണ് പോയതെന്ന് ആർക്കും അറിവില്ല.
ALSO READ: Jesna Missing: ജെസ്നയുടെ തിരോധാനം അന്വേഷിക്കണം,നാട്ടുകാരൻ ജഡ്ജിയുടെ കാറിൽ കരിഒായിൽ ഒഴിച്ചു
കാഞ്ഞിരപ്പള്ളി എസ്‌ഡി കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ആയിരുന്നു ജെസ്‌ന. അന്നേ ദിവസം രാവിലെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജെസ്‌നയെ (jesna case) പിന്നീട് കാണാതാവുകയായിരുന്നു.തിരോധാന കേസ് ആദ്യം അന്വേഷിച്ചത് ലോക്കല്‍ പോലീസാണ്. അവര്‍ക്ക് യാതൊരു തുമ്പും കിട്ടിയിട്ടില്ല. ആരെയും സംശയവുമില്ല. പിന്നാലെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.കാര്യമായ കണ്ടെത്തലുകള്‍ ക്രൈംബ്രാഞ്ചിനും കഴിഞ്ഞിട്ടില്ല.
ജസ്‌നയുടെ തിരോധാനത്തിന് (Jesna Missing Case) പിന്നിൽ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. എന്തിനേറെ ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം വരെ ഡിജിപി പ്രഖ്യാപിച്ചിരുന്നു.
ALSO READ: വിരമിക്കും മുന്‍പ് ജസ്നയെ കണ്ടെത്തും -ഉഗ്രശപഥമെടുത്ത് എസ് പി സൈമണ്‍?
ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പത്തനംതിട്ട പൊലീസ് മേധാവിയായകെ ജി സൈമൺ (Kg Simon) വന്ന ശേഷം അന്വേഷണം വീണ്ടും ചൂടുപിടിക്കുകയും ജസ്നയെ സംബന്ധിച്ച നിർണായക വിവരങ്ങൾ കിട്ടിയതായും വാർത്ത വന്നു. ജസ്ന ജീവനോടെയുണ്ടെന്നും വാർത്തകളുണ്ടായി. എന്നാൽ ഇതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്തലോ സ്ഥിരീകരണമോ തരാതെ ഡിസംബർ 31ന് കെ ജി സൈമൺ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക