Jesna Missing: ജെസ്നയുടെ തിരോധാനം അന്വേഷിക്കണം,നാട്ടുകാരൻ ജഡ്ജിയുടെ കാറിൽ കരിഒായിൽ ഒഴിച്ചു
പ്ലക്കാർഡുമായെത്തിയ ഇയാൾ കോടതിയിൽ ആളുകൾക്ക് കയറാനുള്ള വഴിയിലൂടെ എത്തി വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നിടത്ത് എത്തുകയായിരുന്നു.
കൊച്ചി: എരുമേലിയിൽ നിന്നും കാണാതായ വിദ്യാർഥിനി ജെസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരൻ ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഒായിൽ ഒഴിച്ചു. എരുമേലി സ്വദേശി ആർ.രഘുനാഥൻ നായരെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്ലക്കാർഡുമായെത്തിയ ഇയാൾ കോടതിയിൽ ആളുകൾക്ക് കയറാനുള്ള വഴിയിലൂടെ എത്തി വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നിടത്ത് എത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. രാവിലെ 10 മണിയോടെയാണ് ഇയാൾ കോടതി വളപ്പിൽ പ്രവേശിച്ചത്. ഇൗ സമയത്ത് കോടതി വളപ്പിലേക്കെത്തിയ ജസ്റ്റിസ് ഷെർസിയുടെ കാറിലാണ് ഇയാൾ കരി ഒായിൽ ഒഴിച്ചത്.
പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിയായ ജെസ്‌ന മരിയ ജെയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്‌ഡി കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ആയിരുന്നു ജെസ്‌ന. അന്നേ ദിവസം രാവിലെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജെസ്‌നയെ(jesna case) പിന്നീട് കാണാതാവുകയായിരുന്നു.തിരോധാന കേസ് ആദ്യം അന്വേഷിച്ചത് ലോക്കല്‍ പോലീസാണ്. അവര്‍ക്ക് യാതൊരു തുമ്പും കിട്ടിയിട്ടില്ല. ആരെയും സംശയവുമില്ല. പിന്നാലെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.കാര്യമായ കണ്ടെത്തലുകള്‍ ക്രൈംബ്രാഞ്ചിനും കഴിഞ്ഞിട്ടില്ല.
ALSO READ: Sovereign Gold Bond: ശ്രദ്ധിക്കുക.. കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാനുള്ള അവസരം Feb 5 വരെ മാത്രം!
കൊല്ലം ക്രൈംബ്രാഞ്ചിന്‍റെ ചുമതല കൂടി വഹിച്ചിരുന്ന, പത്തനംതിട്ട എസ്‌പിയായ കെ ജി സൈമണ്‍(kg simon) വിരമിക്കുന്നതിന് മുന്‍പ് ജെസ്നയെ കണ്ടെത്തുമെന്ന് ആറു മാസം മുമ്പ് ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ആയിരുന്ന ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞിരുന്നു. എന്നാല്‍, കെ ജി സൈമണ്‍ ഡിസംബര്‍ 31ന് വിരമിച്ചപ്പോഴും ഇതുണ്ടായില്ല. സൈമണ്‍ പടിയിറങ്ങുമ്പോഴും ജെസ്‌നയെ ഉടന്‍ കണ്ടെത്തുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക