കോട്ടയം: ജസ്നയ്ക്കായുള്ള അന്വേഷണത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന മൊഴി സിബിഐക്ക് ലഭിച്ചു. പോക്സോ തടവുകാരനാണ് ജസ്ന കേസിൽ സിബിഐക്ക് നിർണായക മൊഴി നൽകിയിരിക്കുന്നത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജസ്നയുടെ തിരോധാനത്തെക്കുറിച്ച് അറിയാമെന്ന് തന്നോട് പറഞ്ഞുവെന്നാണ് മൊഴി.


COMMERCIAL BREAK
SCROLL TO CONTINUE READING

പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണ് സിബിഐയെ വിളിച്ച് ഇത് സംബന്ധിച്ച വിവരം കൈമാറിയത്. ഇയാളുടെ സഹതടവുകാരനായിരുന്ന മോഷണ കേസിൽ പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശി ഒളിവിലാണ്. കോട്ടയം എരുമേലിയില്‍ നിന്നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ കാണാതായത്.


ALSO READ: Jesna missing case: ജെസ്നയുടെ തിരോധാനം; നാല് വർഷം മുൻപ് കാണാതായ ജെസ്നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്


ജസ്നയ്ക്കായുള്ള അന്വേഷണത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന മൊഴിയാണ്  സിബിഐക്ക് ലഭിച്ചത്. പോക്സോ തടവുകാരനാണ് ജസ്ന കേസിൽ സിബിഐക്ക് നിർണായക മൊഴി നൽകിയിരിക്കുന്നത്. നാല് മാസം മുമ്പായിരുന്നു മൊഴി നൽകിയത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജസ്നയുടെ തിരോധാനത്തെക്കുറിച്ച് അറിയാമെന്ന് തന്നോട് പറഞ്ഞുവെന്നാണ് മൊഴി.


കൊല്ലം ജില്ലാ ജയിലിൽ ഉള്ളപ്പോഴായിരുന്നു ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാമെന്ന കാര്യം സഹതടവുകാരൻ പോക്സോ തടവുകാരാനോട് വെളിപ്പെടുത്തുന്നത്. ഇയാളെ പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. അതിന് ശേഷമാണ്  സിബിഐയെ വിളിച്ച് ഇത് സംബന്ധിച്ച വിവരം കൈമാറിയത്.


ALSO READ: Jesna Missing Case : ജെസ്‌ന തിരോധാനക്കേസ്; 4 വർഷത്തിന് ശേഷം സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസ്


ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ സംഘം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തുകയും ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മോഷണ കേസിൽ പ്രതിയായ വ്യക്തയാരുന്നു ഇക്കാര്യം പറഞ്ഞതെന്ന് സിബിഐക്ക് ഇയാൾ മൊഴി നൽകി. അയാളുടെ അഡ്രസ്സും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ ഒരു കേസിലെ പ്രതി കൊല്ലം ജില്ലാ ജയിൽ ഉണ്ടോയിരുന്നോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തി.


ഇരുവരും ഒരു സെല്ലിലായിരുന്നോ എന്നും ഉറപ്പുവരുത്തി. അതിന് ശേഷം ലഭിച്ച അഡ്രസ്സിൽ പത്തനംതിട്ട സ്വദേശി ഉണ്ടോ എന്നും ഉറപ്പുവരുത്തി. എന്നാൽ  മോഷണ കേസിൽ പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശി ഒളിവിലായതിനാൽ ഇയാളെ കണ്ടെത്താൻ ഇതുവരെ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. ഇയളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സി.ബി.ഐ.


ALSO READ: ജെസ്ന കേസ് സി.ബി.ഐ ഏറ്റെടുത്തു,തട്ടിക്കൊണ്ട് പോകൽ സാധ്യത കാണിച്ച് എഫ്.ഐ.ആർ


കോട്ടയം എരുമേലിയില്‍ നിന്നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ കാണാതായത്. അന്നു മുതൽ പോലീസും ക്രൈബ്രാഞ്ച് സംഘവും കേസ് അന്വേഷിച്ചെങ്കിലും തുമ്പും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 2021 ഫെബ്രുവരിയൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐ ഏറ്റെടുത്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.