കാഞ്ഞങ്ങാട്:   ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതോടെ എം.സി. ഖമറുദ്ദീന്‍ എംഎല്‍എ (Khamaruddin) ഇന്ന് ജയില്‍ മോചിതനാകും.  ആറു കേസുകളിൽ കൂടി ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതി ജാമ്യം അനുവദിച്ചു.  മൂന്ന് മാസത്തിന് ശേഷമാണ് എംഎല്‍എക്ക് ജാമ്യം ലഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

148 കേസുകളിലാണ്നെ റിമാൻഡ് ചെയ്തിരുന്നത്. ഇന്നലെ വൈകുന്നേരമായിരുന്നു എല്ലാ ജാമ്യവും അനുവദിച്ചത്.  ഇന്ന് രാവിലെ തന്നെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി  ഖമറുദ്ദീൻ (Kamaruddin) പുറത്തിറങ്ങും എന്നാണ് റിപ്പോർട്ട്.   


Also Read: തട്ടിപ്പിന് തെളിവുണ്ട്; എം.സി കമറുദ്ദീന്റെ അറസ്റ്റ് ഉടൻ


കാസര്‍ഗോഡ് സിജെഎം കോടതിയിലും ഹൊസ്ദുര്‍ഗ് കോടതിയിലും ജാമ്യ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ ഇന്ന് ഉച്ചയോടെ ഖമറുദ്ദീന് (Kamaruddin) പുറത്തിറങ്ങാം. കഴിഞ്ഞ മൂന്നുമാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ (Kannur Central Jail) കഴിയുകയാണ് കമറുദ്ദീന്‍. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധി ഉള്ളതിനാല്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം അദ്ദേഹം മഞ്ചേശ്വരത്തേക്കായിരിക്കും എത്തുകയെന്നാണ് സൂചന.


എന്തായാലും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചത് മുസ്ലീംലീഗിനും യുഡിഎഫിനും ഒരു പരിധി വരെ ആശ്വാസമാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാല്‍ ഇത്തവണ ഖമറുദ്ദീന് മഞ്ചേശ്വരത്ത് സീറ്റ് നല്‍കാന്‍ നേതൃത്വം തയാറാകില്ലയെന്നാണ് റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പില്‍ എംഎല്‍എ ആയിട്ടും ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്നേ തട്ടിപ്പ് കേസില്‍ ജയിലിലായത് കമറുദ്ദീന് തിരിച്ചടിയാണ്. 


Also Read: പുരുഷന്മാർ പാലിൽ ഇത് ചേർത്ത് കുടിക്കൂ, ഗുണങ്ങൾ ഏറെയാണ്, പക്ഷേ ഇക്കാര്യം ശ്രദ്ധിക്കണം... 


തിരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫും ബിജെപിയും ജ്വല്ലറി തട്ടിപ്പ് കേസ് ചര്‍ച്ചയാക്കും.  ഖമറുദ്ദീനെതിരെ 155 കേസുകളാണ് എടുത്തിരുന്നത്.  ഇതിൽ 7 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.  അതുകൊണ്ടുതന്നെ പുറത്തിറങ്ങിയാലും അദ്ദേഹത്തിന് അറസ്റ്റ് വാറണ്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്. നവംബർ 7 ന് ആയിരുന്നു ഖമറുദ്ദീൻ അറസ്റ്റിലായത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.